റിസോര്‍ട്ടിനായി ഭൂമി തട്ടിയെടുത്ത കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ അറസ്റ്റ് വാറന്‍റ്

  • By: Afeef Musthafa
Subscribe to Oneindia Malayalam

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. ഭൂമി തട്ടിപ്പ് കേസില്‍ മഞ്ചേരി കോടതിയാണ് അന്‍വറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇത് രണ്ടാം തവണയാണ് ഇതേ കേസില്‍ അന്‍വറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. ഫെബ്രുവരി രണ്ടിനകം എംഎല്‍എയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

പിവി ജോസഫ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റിസോര്‍ട്ടിന്റെ സമീപത്തുള്ള ജോസഫിന്റെ ഭൂമി അന്‍വര്‍ വാങ്ങിയിരുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞതിലേറെ ഭൂമി അന്‍വര്‍ തട്ടിയെടുത്തെന്നും, പണം തന്നില്ലെന്നുമാണ് ജോസഫിന്റെ പരാതിയിലുള്ളത്. തുടര്‍ന്ന് ജോസഫിന് പലിശയടക്കം അന്‍വര്‍ നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു.

pvanwar

ഈ കോടതി വിധി നടപ്പാവാത്തതിനാലാണ് കേസില്‍ അന്‍വറിനെതിരെ ആദ്യം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ കോടതിയില്‍ പണം കെട്ടിവെച്ചാണ് അന്‍വര്‍ അന്ന് അറസ്റ്റ് ഒഴിവാക്കിയത്. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരില്‍ നിന്നും ഇടത് സ്വതന്ത്രനായാണ് പിവി അന്‍വര്‍ നിയമസഭയിലെത്തിയത്.

English summary
Arrest warrant against pv anwar mla.
Please Wait while comments are loading...