Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐ നേതാവിനെ കഞ്ചാവുമായി പിടിച്ചു; പിന്നാലെ ഡിവൈഎഫ്ഐ നേതാവ് സ്റ്റേഷനിലെത്തി, പിന്നീട്...

തിരുവനന്തപുരം: കഞ്ചാവു കേസില്‍ പിടിയിലായ എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗത്തെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു വന്നെന്ന് റിപ്പോര്‍ട്ട്. മംഗളമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഞ്ചാവ് കൈവശം വെച്ചതിനെതുടര്‍ന്ന് നേമം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എസ്എഫ്‌ഐ നോതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ കമ്മറ്റി അംഗവും ഡിവൈഎസ്‌ഐ സംസ്ഥാന കമ്മറ്റി അംഗവുമായ നേതാവ് പ്രതികളെ വിടണമെന്ന ആവശ്യവുമായി സ്റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ എസ്‌ഐ വിദ്യാര്‍ത്ഥികളെ വിട്ടയക്കാന്‍ തയ്യാറായില്ല. പിന്നാലെ ജില്ലയിലെ പ്രമുഖ നേതാവ് ഫോണില്‍ വിളിച്ച് പ്രതികളെ വിട്ടയക്കാന്‍ പറയുകയായിരുന്നു.

 വിട്ടയച്ചു

വിട്ടയച്ചു

പ്രമുഖ നേതാവ് എസ്‌ഐയെ വിളിച്ചതോടെ എസ്എഫ്‌ഐ നേതാവിനെ മാത്രം വിട്ടയക്കാന്‍ തയ്യാറായി. എന്നാല്‍ നേതാവിനെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ മറ്റ് വിദ്യാര്‍ത്ഥികളുെട ബന്ധുക്കള്‍ രംഗത്തെത്തിയോടെ എല്ലാവരെയും വിട്ടയക്കുകയായിരുന്നു.

 പിടിച്ചത് കഞ്ചാവ് കേസില്‍

പിടിച്ചത് കഞ്ചാവ് കേസില്‍

കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ ഇവര്‍ക്കെതിരെ കേവലം പെറ്റിക്കേസെടുത്ത് വിട്ടയക്കുകയായിരുന്നെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഭരിക്കുന്ന പാര്‍ട്ടി

ഭരിക്കുന്ന പാര്‍ട്ടി

ഡിവൈഎഫ് ഐ നേതാവിന്റെ നടപടിയില്‍ പോലീസുകാര്‍ക്ക് കടുത്ത് അമര്‍ഷമുണ്ടെങ്കിലും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവായതിനാല്‍ മൗനം പാലിക്കുകയായിരുന്നെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

 പരസ്യ പ്രതികരണത്തിന് തയ്യാറല്ല

പരസ്യ പ്രതികരണത്തിന് തയ്യാറല്ല

സംഭവത്തില്‍ ജില്ലയിലെ തന്നെ ചില യുവനേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും നേതാവിന്റെ ഉന്നത ബന്ധം കണക്കിലെടുത്ത് പരസ്യ പ്രതികരണത്തിന് ആരും തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാന കമ്മറ്റി അംഗം തന്നെ കഞ്ചാവ് കേസില്‍ പെട്ടവരെവ രക്ഷിച്ചത്.

അറസ്റ്റ്

അറസ്റ്റ്

കഴിഞ്ഞ വിഷു ദിവസം രാത്രി ഒമ്പതിനാണ് മേലാംകോട് ഭാഗത്ത് നിന്ന് നേമം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+