കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുൺ ജെയ്റ്റ്ലി കേരളത്തിലേക്ക്; സന്ദർശനം രാഷ്ട്രീയ അക്രമം ചർച്ചയാകുന്ന വേളയിൽ..

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി കേരളം സന്ദശിക്കും. കേരളത്തിൽ ബിജെപി-സിപിഎം സംഘർഷം നടക്കുന്ന സന്ദർഭത്തിലാണ് കേന്ദ്രമന്ത്രിയുടെ കേരള സന്ദർശനം. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീടും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. ഞായറാഴ്ചയാണ് കൊല്ലപ്പെട്ട രാജേഷിന്റെ വീട്ടില്‍ ജെയ്റ്റ്‌ലി എത്തുക.

രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം സിപിഎം കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രിസഭയിലെ പ്രാധാനിയായ അരുൺ ജെയ്റ്റ്ലി സ്ഥിതിഘതികൾ വിലയിരുത്താൻ കേരളത്തിലെത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഈ ഞായാറാഴ്ച്ച തലസ്ഥാനത്ത് എത്തുന്ന ജെയ്റ്റ്‌ലി സംഘഷര്‍ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.

വിഷയം സജീവമാക്കുക

വിഷയം സജീവമാക്കുക

കേരളത്തിലെ സിപിഎം-ബിജെപി സംഘർഷ വിഷയം സജീവമാക്കി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ബിജെപി കേരളത്തിലെത്തിക്കുന്നത്.

വിഷയം പാർലമെന്റിലും

വിഷയം പാർലമെന്റിലും

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി എംപിമാര്‍ ലോക്‌സഭ സ്തംഭിപ്പിച്ചിരുന്നു.

എംപി മാർ ചോദ്യം ചെയ്തു

എംപി മാർ ചോദ്യം ചെയ്തു

ബിജെപി എംപി പ്രഹ്‌ളാദ് ജോഷി, മീനാക്ഷി ലേഖി എന്നിവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ലോക്‌സഭയില്‍ ചോദ്യം ചെയ്ത്.

കോടിയേരിക്കും പിണറായിക്കും വിമർശനം

കോടിയേരിക്കും പിണറായിക്കും വിമർശനം

ബിജെപി എംപി പ്രഹ്‌ളാദ് ജോഷി മുഖ്യമന്ത്രി പിണറായി വിജയനേയും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും സഭയില്‍ വിമര്‍ശിച്ചു.

കേരളം കൊലപാതകങ്ങളുടെ നാട്!!

കേരളം കൊലപാതകങ്ങളുടെ നാട്!!

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയെ തുടര്‍ന്ന് ലോക്‌സഭയില്‍ ബഹളമുണ്ടായത്.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതമായ പ്രസ്താവന പിന്‍വലിച്ച് ബിജെപി എംപി മാപ്പുപറയണമെന്ന് സിപിഎം എംപി പി.കരുണാകരന്‍ സഭയില്‍ ആവശ്യപ്പെട്ടു. ഏത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഹ്‌ളാദ് ജോഷിയുടെ ആരോപണം എന്നും പി കരുണാകരന്‍ ചോദിച്ചു.

English summary
Arun Jaitely will visit Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X