കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര സ്ഥാനാര്‍ഥി; സുധീരന്റെ പരാമര്‍ശത്തിനെതിരെ കെ എസ് യു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കെ എസ് യു പ്രകടിപ്പിച്ച അഭിപ്രായത്തെ പരിഹസിച്ച കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരനെതിരെ കെ.എസ്.യു പ്രസിഡന്റ് വി.എസ് ജോയി. ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥന് അരുവിക്കരയില്‍ ജയ സാധ്യതയില്ലെന്നും സുധീരനടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നും കാട്ടി കെ എസ് യു സുധീരന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍, സ്ഥാനാര്‍ഥിയായി ശബരീനാഥനെ തന്നെ തീരുമാനിച്ചവിവരം മാധ്യമപ്രവര്‍ത്തകരെ അറിയിക്കവെ സുധീരന്‍ കെ എസ് യുവിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അല്ലെന്നായിരുന്നു സുധീരന്റെ മറുടപടി. ഇത്തരം ഗൗരവപ്പെട്ട വിഷയങ്ങളില്‍ കെ എസ് യു അഭിപ്രായം പറയേണ്ടെന്ന ധ്വനിയായിരുന്നു സുധീരനുണ്ടായത്.

vm-sudheeran

എന്നാല്‍ വി.എസ് ജോയി തന്റെ ഫേസ്ബുക്ക് പേജില്‍ കെ എസ് യുവിന്റെ അനിഷ്ടം പ്രകടിപ്പിച്ചു. സ്ഥാനാര്‍ഥിയായി ശബരീനാഥനെ അംഗീകരിക്കുമ്പോള്‍ തന്നെ കെ.പി.സി.സി പ്രസിഡണ്ടിന്റെ അഭിപ്രായം കെ.എസ്.യു പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണെന്ന് ജോയി പറഞ്ഞു. ഇന്നലെകളില്‍ കെ എസ് യു വിനെ നയിച്ച് ഇടിമുഴക്കം പോലെ അഭിപ്രായ പ്രകടനം നടത്തിയ നേതാക്കന്‍മാര്‍ 'പല്ലി വാല് മുറിച്ച് കളയുന്നത് പോലെ' ഭൂത കാലത്തെ മുറിച്ച് കളയെരുതെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നുവെന്നും വി.എസ് ജോയിയുടെ പോസ്റ്റില്‍ പറയുന്നു.

ശബരിനാഥിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കോണ്‍ഗ്രസിനുള്ളിലും അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന. കാര്‍ത്തികേയന്റെ ഭാര്യ സുലേഖ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ കൂട്ടായ തീരുമാനത്തിലൂടെ ജയസാധ്യതയുള്ള നേതാവിനെ തീരുമാനിക്കാമായിരുന്നെന്ന് ഇവര്‍ പറയുന്നു. ശബരീനാഥിനെ സ്ഥാനാര്‍ഥിയാക്കിയതോടെ സഹതാപതരംഗം മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

English summary
Aruvikkara candidate; KSU against VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X