കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് വീഴ്ച്ച: വികെ മധുവിനെതിരെ സിപിഎം നടപടി, തരംതാഴ്ത്തി

Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളിലും പരാതികളിലും നടപടിയെടുത്ത് സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ വികെ മധുവിനെ പാര്‍ട്ടി തരംതാഴ്ത്തിയിരിക്കുകയാണ്. മധുവിനെ ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. നേരത്തെ അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച്ച മൂന്നംഗ കമ്മീഷന്‍ അന്വേഷിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ മധുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ മധുവിന്റെ വിശദീകരണം കൂടി മൂന്നംഗ കമ്മീഷന്‍ തേടിയിരുന്നു. അതിന് ശേഷമായിരുന്നു അന്വേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വീഴ്ച്ച സംഭവിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി.

പൂളില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി അര്‍ച്ചന സുശീലന്‍; കിടു ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

1

എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. വിതുരയിലെ ഏരിയ സെക്രട്ടറി ഷൗക്കത്തലി നല്‍കിയ പരാതിയെ തുടര്‍ന്ന് മധുവിനെതിരെ അന്വേഷണ നടന്നത്. ഇതാണ് ഇപ്പോള്‍ നടപടി വരെയെത്തിയത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചുവെങ്കില്‍ മധുവിന്റെ സമീപനത്തെ കുറിച്ച് വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. ഗുരുതരമായ കാര്യങ്ങള്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ട്. മധുവിനതെിരെ മാതൃകാപരമായ നടപടി ഉണ്ടാവണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. അതേസമയം തീരുമാനം ജില്ലാ കമ്മിറ്റിക്ക് പുറമേ സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിക്കേണ്ടതുണ്ട്.

സിപിഎം ജില്ലാ സമിതിയില്‍ വീഴ്ച്ച സംഭവിച്ചുവെന്നായിരുന്നു കുറ്റപ്പെടുതല്‍. അരുവിക്കരയില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത് മധുവിനെയായിരുന്നു. എന്നാല്‍ ഇത് പിന്നീട് മാറി. ജി സ്റ്റീഫന്‍ സ്ഥാനാര്‍ത്ഥിയായി എത്തുകയായിരുന്നു.എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മധു വിട്ടുനിന്നുവെന്നാണ് ആരോപണം. ഈ പരാതിയെ തുടര്‍ന്നാണ് അത് പരിശോധിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചത്. അതേസമയം മധു മണ്ഡലത്തില്‍ മത്സരിക്കുക എന്നത് മുന്‍കൂട്ടി കണ്ടിരുന്ന കാര്യമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 32 കോടിയുടെ പദ്ധതികളൊക്കെ നടപ്പാക്കിയിരുന്നു.

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പ് തന്നെ സ്വന്തം നിലയില്‍ ബൂത്ത് കമ്മിറ്റികള്‍ വിളിച്ച് ചുമതലകള്‍ നിശ്ചയിച്ചൊക്കെ തുടങ്ങിയിരുന്നു. പ്രചാരണത്തിനായുള്ള പണം വരെ നല്‍കി. ഒപ്പം വീഡിയോ പ്രചാരണവും തുടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മധു ടിക്കറ്റ് കിട്ടുന്നതിനായി നടത്തിയ നീക്കം സംസ്ഥാന സമിതി തടഞ്ഞു. ജി സ്റ്റീഫന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി വന്നത്. ഇത് അംഗീകരിക്കാന്‍ മധുവിന് താല്‍പര്യവും ഇല്ലായിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റില്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു മധു. യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തിരുത്തുകയും ചെയ്തു ലക്ഷകണക്കിന് അംഗങ്ങള്‍ ഉണ്ട് പാര്‍ട്ടിയില്‍.അതില്‍ എത്ര പേര്‍ക്ക് പദവികള്‍ കിട്ടുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
aruvikkara election: cpm takes disciplinary action against vk madhu, demoted to district committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X