Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മാറിനില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം! പതുങ്ങുന്നത് ഒളിക്കാനോ അതോ കുതിക്കാനോ

തിരുവനന്തപുരം: പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധികം താമസിയാതെ ഒഴിയും. പുതിയ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ യാതൊരു വിധ അഭിപ്രായ പ്രകടനങ്ങളും നടത്തില്ല.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു എന്നൊരു വികാരം സൃഷ്ടിക്കാന്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസിനുള്ളില്‍ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പരിശോധിക്കാം...

പ്രതിപക്ഷ നേതാവില്‍

പ്രതിപക്ഷ നേതാവില്‍

കേരളത്തില്‍ ഇക്കാലമത്രയും ഉണ്ടായിരുന്ന കീഴ് വഴക്കങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. കെപിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഇതിന് മുമ്പും ഹൈക്കമാന്‍ഡ് ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടിയുടെ കാര്യത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെയായിരുന്നു മുഖ്യം.

 ഗ്രൂപ്പുകള്‍ ഒന്നിച്ചു

ഗ്രൂപ്പുകള്‍ ഒന്നിച്ചു

പ്രതിപക്ഷ നേതാവിന്റെ വിഷയത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ഒരുമിക്കുന്ന കാഴ്ചയാണ് കേരളത്തിലെ കോണ്‍ഗ്രസ് കണ്ടത്. എന്നാല്‍ ഗ്രൂപ്പുകള്‍ക്കുള്ളിലെ ഉള്‍പ്പിരുവുകള്‍ നേതൃത്വത്തിന് പോലും കണ്ടെത്താന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. അതിന്റെ പ്രതിഫലനം ഇരു ഗ്രൂപ്പ് നേതൃത്വത്തിലും ഇപ്പോള്‍ പ്രകടവും ആണ്.

കെപിസിസി പുന:സംഘടന

കെപിസിസി പുന:സംഘടന

കെപിസിസി പുന:സംഘടന ഉടനെയുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്. അശോക് ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുക എന്നാണ് വിവരം. ഇതിലും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. യുവനേതാക്കള്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാകും.

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മിണ്ടില്ല

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മിണ്ടില്ല

ആരായിരിക്കണം അടുത്ത കെപിസിസി അധ്യക്ഷന്‍ എന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഒരു നിലപാട് സ്വീകരിക്കില്ലെന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുകയാണെങ്കില്‍ കെസി ജോസഫിനെ കെപിസിസി പ്രസിഡന്റ് ആക്കണം എന്നതായിരുന്നു എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ധാരണ.

ആ ലക്ഷ്യങ്ങള്‍ പാളി

ആ ലക്ഷ്യങ്ങള്‍ പാളി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും ഗ്രൂപ്പ് പരിഗണനകള്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറേ വ്യക്തമായിക്കഴിഞ്ഞു. കെസി ജോസഫിന് ആ സ്ഥാനം ലഭിക്കാതെ വരുന്നതോടെ ഇച്ഛാഭംഗത്തിന്റെ കാര്യത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒരേ ആവസ്ഥയില്‍ ആയിത്തീരും.

സുധാകരന്‍ ഏത് ഗ്രൂപ്പ്

സുധാകരന്‍ ഏത് ഗ്രൂപ്പ്

ഐ ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് കെ സുധാകരന്‍ എന്നാണ് വപ്പ്. കെ മുരളീധരനും വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ രണ്ട് പേരും ഇന്ന് ഐ ഗ്രൂപ്പിന് അനഭിമതരല്ല. കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതില്‍ എ ഗ്രൂപ്പിനെ പോലെ തന്നെ ആ ഗ്രൂപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ഗ്രൂപ്പുകള്‍ക്കപ്പുറത്ത് ഒരു പരിവേഷം സ്വന്തമാക്കാന്‍ സുധാകരന് സാധിച്ചിട്ടുണ്ട്.

കളി തുടങ്ങാന്‍

കളി തുടങ്ങാന്‍

പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഉണ്ടായ ഇച്ഛാഭംഗം കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ഉണ്ടാകരുത് എന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍. എന്നാല്‍ ഇപ്പോഴത്തെ നിശബ്ദത നാളത്തെ നിസ്സഹകരണത്തിന്റെ സൂചനയാണോ എന്ന സംശയവും കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്.

എളുപ്പമാവില്ല

എളുപ്പമാവില്ല

പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വിഡി സതീശന് പിന്തുണയുണ്ട്. പ്രഖ്യാപിത ഐ ഗ്രൂപ്പിന്റെ ഭാഗവും ആണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുന്നണിയെ നയിക്കാന്‍ സതീശന് എളുപ്പമാവില്ലെന്ന് ഏറെക്കുറേ എളുപ്പമാണ്. രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് അതിന്റെ ചില സൂചനകളും നല്‍കുന്നുണ്ട്. എ ഗ്രൂപ്പിന്റെ സഹകരണത്തിന്റെ കാര്യവും കൈയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്.

നിര്‍ണായക സമയം

നിര്‍ണായക സമയം

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പതുങ്ങുന്നത് ഒളിക്കാനാണോ കുതിക്കാനാണോ എന്ന് കാത്തിരിക്കാന്‍ പറ്റിയ ഒരു അവസ്ഥയില്‍ അല്ല കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. കേന്ദ്ര നേതൃത്വത്തിന് അക്കാര്യത്തില്‍ നല്ല ധാരണയും ഉണ്ട്. അതുകൊണ്ട് തന്നെ, പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ എടുത്തത് പോലെ ഞെട്ടിക്കുന്ന ഒരു തീരുമാനം കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും ഉണ്ടാകും.

വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+