അവസാനത്തെ (എം) ന്റെ ഉടമ ജര്‍മന്‍ ഫിലോസഫര്‍!! പിണറായി മറന്നോ? ഓര്‍മപ്പെടുത്തി ആഷിഖ് അബു!!

  • Posted By:
Subscribe to Oneindia Malayalam

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പലര്‍ക്കും ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന വാഗ്ദാനങ്ങളിലും എല്ലാവരും വിശ്വസിച്ചു. എന്നാല്‍ മൂന്നാറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവ വാകാസങ്ങളോടെ ഇതുവരെ ഒപ്പം നിന്നവര്‍ തന്നെ പിണറായിയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

സിപിഎം വേദികളില്‍ സജീവ സാന്നിദ്ധ്യമാകാറുള്ള സംവിധായകന്‍ ആഷിഖ് അബുവാണ് ഇപ്പോള്‍ പിണറായിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മൂന്നാര്‍ കൈയ്യേറ്റങ്ങളില്‍ താന്‍ പാര്‍ട്ടിക്കൊപ്പമല്ലെന്ന വ്യക്തമായ നിലപാട് ഫേസ്ബുക്കിലിട്ട് പോസ്റ്റിലൂടെ ആഷിഖ് അബു നല്‍കുന്നുണ്ട്.

 കാറല്‍ മാക്സ്

കാറല്‍ മാക്സ്

സിപിഎമ്മിനും പിണറായിക്കുമുള്ള ഓര്‍മപ്പെടുത്തലാണ് ആഷിഖ് അബുവിന്റെ വാക്കുകള്‍. സിപിഎമ്മിലെ അവസാനത്തെ എം ന്റെ ഉടമ ഒരു ജര്‍മന്‍ ഫിലോസഫറാണെന്ന കാര്യം മറക്കരുതെന്ന് ആഷിഖ് അബു പോസ്റ്റില്‍ പറയുന്നു. മൂന്നാര്‍ കൈയ്യേറ്റങ്ങളെ വിമര്‍ശിക്കുന്നതാണ് ആഷിഖ് അബുവിന്‍റെ പോസ്റ്റ്.

പരിസ്ഥിതിയെ കുറിച്ച്

കാറള്‍ മാക്‌സ് പരിസ്ഥിതിയെ കുറിച്ച് പറഞ്ഞ വാക്കുകളും അബു പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെയോ ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ലെന്നും ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ട് സ്വത്തുമല്ലെന്നും മാക്സ് പറയുന്നു.

 ബാധ്യതയുണ്ട്

ബാധ്യതയുണ്ട്

ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ് നമ്മളെന്നും നമുക്ക് ലഭിച്ചതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുെറയ്തക്ക് കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മളെന്നും മാക്‌സിന്റെ വാക്കുകളെ ഉദ്ധരിച്ച് ആഷിഖ് കുറിച്ചിരിക്കുന്നു.

 പിണറായി പറഞ്ഞത്

പിണറായി പറഞ്ഞത്

പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

അനാവശ്യം

അനാവശ്യം

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ കടുത്ത പ്രതിഷേധം തന്നെ ഉയര്‍ന്നിരിക്കുകയാണ്.

English summary
director ashiq abu's face book post on munnar encroachment.
Please Wait while comments are loading...