കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അറിയാന്‍ മൂഢന്‍മാരല്ല ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ ബഹിഷ്‌കരണത്തിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്. പലപ്പോഴും പല പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പുതിയ ബഹിഷ്‌ക്കരണം ഒരു തരത്തിലുള്ള സെന്‍സറിംഗ് ആണ്. മാധ്യമ ധര്‍മ്മത്തില്‍ നിന്ന് ഒരിയ്ക്കലും തങ്ങള്‍ വ്യതി ചലിയ്ക്കില്ലെന്നും മുന്നോട്ട് പോകുമെന്നും ഏഷ്യാനെറ്റ് ന്യൂസ്. ചാനലിനെ ബഹിഷ്‌ക്കരിയ്ക്കാന്‍ ബിജെപി നിരത്തുന്ന കാരണങ്ങളെയും അതിരൂക്ഷമായി വിമര്‍ശിയ്ക്കുന്നു.

പ്രധാനമന്ത്രിയയെും ബിജെപിയെയും അവഗണിയ്ക്കുന്നും അധിക്ഷേപിയ്ക്കുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപി നടത്തുന്ന ആരോപണങ്ങള്‍. മാഡിസണ്‍സ് സ്‌ക്വയറിലെ പ്രസംഗം വേണ്ടത്ര ഭംഗിയായി ഏഷ്യാനെറ്റ് കവര്‍ ചെയ്തില്ലെന്ന് ബിജെപിയുടെ ഒരു യുവനേതാവ് ബഹിഷ്‌ക്കരണത്തിന് കാരണമായി പറയുന്നു. എന്നാല്‍ അജണ്ട എന്ന തങ്ങളുടെ അരമണിയ്ക്കൂര്‍ പരിപാടിയില്‍ മാഡിസണ്‍സ് സ്‌ക്വയറിലെ പ്രസംഗത്തെപ്പറ്റി പറയുന്നുണ്ട്. പ്രധാനമന്ത്രിയെയും മോദിയെന്ന വ്യക്തി പ്രഭാവത്തെയും ചെളിവാരി എറിയാന്‍ മാത്രം മൂഢന്‍മാരല്ല ഏഷ്യാനെറ്റ് മ്യൂസിലെ മാധ്യമ പ്രവര്‍ത്തകര്‍ .

Asianet News

ജനദ്രോഹകരമായ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളെ തങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. അത് ഇനിയും തുടരും, കാരണം മാധ്യമ ധര്‍മമാണത്. പാചക വില നിര്‍ണയവും മരുന്നുകള്‍ക്കുള്ള വിലനിയന്ത്രണം എടുത്തുകളഞ്ഞതും അതില്‍ പെടും. ഒരു അംഗീകൃത ദേശീയ പാര്‍ട്ടിയുടെ, ഭരണ കക്ഷിയുടെ സംസ്ഥാന ഘടകം ഒരു മാധ്യമത്തെ ബഹിഷ്‌കരിയ്ക്കുന്നത് ജനാധിപത്യപരമാണോയെന്ന് അവര്‍ പരിശോധിയ്ക്കണം.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇത് തീര്‍ത്തും ഭൂഷണമല്ല. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട അടിയന്താരാവസ്ഥയിലെ പോരാളികളെ സ്മരിയ്ക്കുന്നതിനും ആദരിയ്ക്കുന്നതിനും വിളിച്ചു ചേര്‍ത്ത ഒരു പൊതുപരിപാടിയില്‍ നിന്ന് ഒരു മാധ്യമ സംഘത്തെ ഇറക്കി വിടുന്നതിലെത്തി ബിജെപിയിലെ ചില നേതാക്കളുടെ ജനാധിപത്യ ബോധം. ഇത്തരം കുത്സിത നീക്കങ്ങളെ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിയ്ക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ്.

English summary
Asianet News criticized BJP's ban on the Channel. They said that BJP try to censor them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X