കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ വിജയ് അന്തരിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗം സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍ രാഹുല്‍ വിജയ് (29) അന്തരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ വിജയന്റെ മകനാണ്. അമ്മ വനജ. ഇന്നുപയോഗിയ്ക്കുന്ന പല മൊബൈല്‍ ആപ്ളിക്കേഷനുകളുടെയും മലയാളം മാനുവല്‍ തയ്യാറാക്കിയത് രാഹുല്‍ ആണ്.

വീക്ഷണം, കേരള കൗമുദി എന്നീ ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള കൗമുദി വയനാട് ബ്യൂറോ ചീഫായിരുന്നു. മാധ്യമപ്രവര്‍ത്തന രംഗത്ത് നിന്ന് ഭാഷാ സാങ്കേതിക രംഗത്തേയ്ക്ക് എത്തിയ രാഹുല്‍ ഓണ്‍ലൈനില്‍ മലയാളം ഉപയോഗിയ്ക്കാന്‍ ലോകമെമ്പാടും നടന്ന ശ്രമങ്ങളുടെ മുഖ്യ പങ്കാളിയായിരുന്നു.

Rahul Vijay

മലയാളത്തില്‍ ആദ്യമായി പത്ര പ്രസാധനത്തില്‍ യൂണികോഡ് ഉപയോഗിച്ചത് രാഹുലിന്റെ നേതൃത്വത്തിലായിരുന്നു. കേരള കൗമുദി ദിനപത്രം യൂണികോഡ് ഉപയോഗിച്ച് പുറത്ത് വന്നത് രാഹുലിന്റെ ശ്രമഫലമായിട്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ളിക്കേഷനുകള്‍ രാഹുല്‍ വികസിപ്പിച്ചെടുത്തിരുന്നു. മലയാളം കമ്പ്യൂട്ടിംഗ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായിരുന്നു രാഹുല്‍. ലിപി രൂപകല്‍പ്പന, ഭാഷാ സാങ്കേതികത എന്നീ മേഖലകളില്‍ സജീവമായിരുന്നു.

English summary
Asianet News Social Media Co-ordinator Rahul Vijay Passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X