കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴച്ച് പൂട്ടിയിട്ടു; നിയമത്തെ വെല്ലുവിളിച്ച് കോഴിക്കോട് ടൗണ്‍ എസ്‌ഐ

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും പോലീസ് ആക്രമണം. ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന് നേരെയാണ് അതിക്രമുണ്ടായത്‌. പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിട്ട ഡിഎസ്എന്‍ഡി വാന്‍ തിരിച്ചിറക്കാന്‍ പോയ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, ഡ്രൈവര്‍ പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് അക്രമണം. ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു അതിക്രമണം.

ബിനുരാജിനെയും സംഘത്തെയും ടൗണ്‍ എസ്‌ഐ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചാണ്‌ കൊണ്ട് പോയത്. പോലീസ് സ്‌റ്റേഷനുല്‍ ബിനുരാജിനെയും സംഘത്തെയും തടഞ്ഞ് വച്ചിരിക്കുകയാണ്‌. ഡിഎസ്എന്‍ജി വാന്‍ തിരിച്ചുകൊണ്ടുപോകാനെത്തിയ സംഘത്തെ യാതൊരു പ്രകോപനവുമില്ലാതെ എസ്‌ഐ അക്രമിക്കുകയായിരുന്നു.

Read More:ആദിവാസിയായി പിറന്നതിന് അവഹേളനം; ആമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

Journalist

ടൗണ്‍ എസ്‌ഐ പിഎം വിമോദിന്റെ നേതൃത്വത്തിലാണ് അക്രമണം നടന്നത്‌. രാവിലെ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ എസ്‌ഐയെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമണം ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ പറഞ്ഞു.

പോലീസ് നടപടി സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. വൈകിട്ട് ആറുമണിക്കുള്ളില്‍ നപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അനുരാജിനെയും സംഘത്തെും പോലീസ്റ്റേഷനില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും എസ്‌ഐ മാധ്യ പ്രവര്‍ത്തകരെ പുറത്ത് വിടാന്‍ എസ്‌ഐ തയ്യാറായില്ല.

മാധ്യമപ്രവര്‍ത്തകരോട് മോശം പ്രതികരണമാണ് എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്ത് പോലീസ് രാജാണ് അരങ്ങേറുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. ടൗണ്‍ എസ്‌ഐക്കെതിരെ ഉന്നതതല അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More:പോലീസ് മാപ്പ് പറഞ്ഞ് തടിയൂരി; മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ജില്ലാ ജഡ്ജി

കാണാതായ വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന സൈനികന്റെ ഫോണ്‍ റിംഗ് ചെയ്തു!!! പ്രതീക്ഷയോടെ ബന്ധുക്കള്‍...കാണാതായ വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന സൈനികന്റെ ഫോണ്‍ റിംഗ് ചെയ്തു!!! പ്രതീക്ഷയോടെ ബന്ധുക്കള്‍...

English summary
Asianet News team manhandled again at Kozhikode Town Police Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X