കോതമംഗലത്ത് കഞ്ചാവ് വേട്ട; അസം സ്വദേശി പിടിയില്‍

  • By: Akshay
Subscribe to Oneindia Malayalam

കോതമംഗലം: രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി അസം സ്വദേശി കോതമംഗലത്ത് പിടിയിലായി. അസം സ്വദേശി മുഫിദുല്‍ ഇസ്ലാം(31)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്ത്.

കുറച്ച് ദിവസമായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കഴിഞ്ഞ ദിവസം രാത്രി അടിവാടുനിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് കഞ്ചാവ് ലഭിക്കുന്ന ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് സൂചന ലഭിച്ചതായും എക്‌സൈസ് പറഞ്ഞു.

Ganja

കോതമംഗംലം, പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം എന്നാ പ്രദേശങ്ങളിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നത്. അറിയിച്ചു. പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് എക്‌സൈസ് വ്യക്തമാക്കിയത്.

English summary
Assam native arrested with Ganga in Kothamangalam
Please Wait while comments are loading...