പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംഭവം അങ്കമാലിയിൽ...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: അങ്കമാലിയിൽ വീട്ടമ്മയെ ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം ദോയാൽപൂർ സ്വദേശി ലോഹിറാം നാക്കിനെ(43)യാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. നെടുമ്പാശേരി പ‍ഞ്ചായത്തിലെ 18-ാം വാർഡിലെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആസാം സ്വദേശിയുടെ പരാക്രമം.

ഷക്കീലയുടെ കബറടക്കിയ മൃതേദഹം പുറത്തെടുത്തു! പള്ളിവളപ്പിൽ പോസ്റ്റ്മോർട്ടം... കാക്കിയിട്ട് പള്ളിവളപ്പിൽ പ്രവേശിക്കേണ്ടെന്ന് മഹല്ല് കമ്മിറ്റി...

മലപ്പുറത്ത് വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ചു; ജീവനെടുത്തത് വാട്ടർബെർത്ത്, പ്രസവമുറി പൂട്ടി....

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നെടുമ്പാശേരി പഞ്ചായത്ത് 18-ാം വാർഡിൽ പൊയ്ക്കാട്ടുശേരി മാണിയംകുളം ബീനയെയാണ് അന്യസംസ്ഥാന തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചത്. ഇതിനുപിന്നാലെ ബീനയുടെ കൂടെയുണ്ടായിരുന്ന ഒന്നരവയസുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോകാനും ശ്രമം നടത്തി. മാധ്യമം ഓൺലൈൻ എഡിഷനാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീട്ടിൽ...

വീട്ടിൽ...

നെടുമ്പാശേരി പഞ്ചായത്ത് 18-ാം വാർഡിൽ പൊയ്ക്കാട്ടുശേരി മാണിയംകുളം ഭാഗത്താണ് സംഭവമുണ്ടായത്. ടാക്സി ഡ്രൈവറായ സാബുവിന്റെ വീട്ടിലെത്തിയാണ് ആസാം സ്വദേശി അക്രമം അഴിച്ചുവിട്ടത്. സാബു-നീന ദമ്പതികളുടെ ഒന്നരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ശ്രമമുണ്ടായി. നീനയുടെ അമ്മ ബീനയും കുട്ടിയും മാത്രം വീട്ടിലുള്ള സമയത്തായിരുന്നു അതിക്രമമുണ്ടായത്.

അകത്തുകടന്നു...

അകത്തുകടന്നു...

ബീനയും കുഞ്ഞും മാത്രമേ വീട്ടിലുള്ളുവെന്ന് മനസിലാക്കിയ ശേഷം മുൻവശത്തെ ഗേറ്റിൽ അടിച്ച് ബഹളമുണ്ടാക്കിയാണ് ലോഹിറാം പറമ്പിലേക്ക് കടന്നത്. തുടർന്ന് വീടിന്റെ മുൻവശത്തെ വാതിൽ പുറത്തുനിന്നും പൂട്ടിയിട്ടു.

അടുക്കള വഴി...

അടുക്കള വഴി...

ഇതിനിടെ ബീന വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയിട്ടിരുന്നു. തുടർന്ന് പിൻഭാഗത്തെത്തിയ അക്രമി, അടുക്കള വാതിൽ തകർത്താണ് വീട്ടിനുള്ളിലേക്ക് കടന്നത്. പ്രതിരോധിക്കാൻ ശ്രമിച്ചതോടെ ബീനയെ ഇയാൾ ആക്രമിച്ചു. ഈ സമയം ഒന്നരവയസുള്ള കുഞ്ഞും ബീനയുടെ കൈയിലായിരുന്നു.

 തട്ടിക്കൊണ്ടുപോകാൻ...

തട്ടിക്കൊണ്ടുപോകാൻ...

കൈയിലുണ്ടായിരുന്ന കുഞ്ഞിവെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ബീന എതിർത്തുനിന്നു. ഇതോടെ അക്രമിയും ബീനയും തമ്മിൽ പിടിവലിയായി. തുടർന്ന് അടുക്കളയിലെ പാത്രങ്ങളും വാതിലും അക്രമി നശിപ്പിച്ചു. ഈ സമയത്താണ് ബീന അടുക്കള വാതിൽ വഴി അയൽവീട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്.

പിടികൂടി...

പിടികൂടി...

സംഭവമറിഞ്ഞെത്തിയ അയൽവാസികളും നാട്ടുകാരും അതിസാഹസികമായാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. തുടർന്ന് ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി ലോഹിറാമിനെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് വിവിധ തിരിച്ചറിയൽ രേഖകൾക്കൊപ്പം ഒരു പെൺകുഞ്ഞിന്റെ ഫോട്ടോയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇയാൾ കുട്ടികളെ കടത്തുന്ന സംഘത്തിലെ അംഗമാണോയെന്ന് സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
assam native attacked woman and tried to kidnap the kid in angamaly.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്