ഗര്‍ഭം അലസാന്‍ കാരണം പോലീസുകാരെന്ന് യുവതി! രാവിലെ മുതല്‍ വൈകുന്നരം വരെ... സംഭവം കോട്ടയത്ത്...

  • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: പോലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്ന യുവതിയുടെ
പരാതി ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ തീരുമാനം. കോട്ടയത്ത് നടന്ന സിറ്റിംഗില്‍ നിയമസഭാ സമിതിയാണ് ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

വണ്ടിയുമായി ഇനി പോണ്ടിക്ക് പോണ്ട! പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി...

അമ്മന്‍കോവിലിലേക്ക് നേര്‍ച്ച! കമ്പി വളച്ച് വായില്‍ വെയ്ക്കും, രക്തമെന്ന് തോന്നാന്‍ കുങ്കുമം!

രാവിലെ മുതല്‍ വൈകീട്ട് വരെ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് തന്റെ ഗര്‍ഭം അലസിപ്പോയെന്നാണ് വൈക്കം സ്വദേശിനി മുഹ്‌സിനയുടെ പരാതി. മുഹ്‌സിനയുടെ പരാതി അതീവഗൗരവമുള്ളതാണെന്നാണ് അയിശാ പോറ്റി എംഎല്‍എ അദ്ധ്യക്ഷയായ സമിതി വിലയിരുത്തിയത്.

കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചു

പരാതി....

പരാതി....

ബന്ധു നല്‍കിയ പരാതിയില്‍ വൈക്കം പോലീസ് സ്‌റ്റേഷനിലെത്തിയ തന്നെ രാവിലെ മുതല്‍ വൈകീട്ട് വരെ സ്‌റ്റേഷനില്‍ നിര്‍ത്തിയെന്നാണ് മുഹ്‌സിനയുടെ ആരോപണം.

അലസി....

അലസി....

രാവിലെ മുതല്‍ വൈകീട്ട് വരെ നിര്‍ത്തിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്നാണ് മുഹ്‌സിന പരാതി നല്‍കിയിരുന്നത്.

 പറയുന്നത്...

പറയുന്നത്...

എന്നാല്‍ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ഗര്‍ഭിണിയായ മുഹ്‌സിനയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നുമാണ് ജില്ലാ പോലീസ് മേധാവി നിയമസഭാ സമിതിയെ അറിയിച്ചത്.

ആവശ്യപ്പെടാതെ...

ആവശ്യപ്പെടാതെ...

മൂന്നു ഡിവൈഎസ്പിമാരാണ് ഈ പരാതി അന്വേഷിച്ചത്. പോലീസ് ആവശ്യപ്പെടാതെ മുഹ്‌സിന സ്റ്റേഷന്‍ വളപ്പില്‍ എത്തിയിരുന്നതായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

എന്ത് പരിശോധനക്കും തയ്യാര്‍....

എന്ത് പരിശോധനക്കും തയ്യാര്‍....

ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് കുറ്റാരോപിതനായ സിഐയും നിയമസഭാ സമിതിയെ അറിയിച്ചത്. ഏത് അന്വേഷണവും പരിശോധനയും നടത്താമെന്നും അദ്ദേഹം സമിതിയെ അറിയിച്ചു.

സമ്മര്‍ദ്ദം...

സമ്മര്‍ദ്ദം...

പരാതി നല്‍കിയതിന്റെ പേരില്‍ സിഐ തനിക്കും കുടുംബത്തിനുമെതിരെ കേസ് നല്‍കിയെന്നും, പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മുഹ്‌സിന ആരോപിച്ചു.

 തീരുമാനം...

തീരുമാനം...

ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് സംഭവത്തെക്കുറിച്ച് ഒരു വനിതാ ഐപിഎസ് ഓഫീസര്‍ അന്വേഷിക്കണമെന്ന് നിയമസഭാ സമിതി തീരുമാനിച്ചത്. ജില്ലാ പോലീസ് മേധാവിയും ഈ തീരുമാനത്തെ അനുകൂലിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
assembly committee sitting in kottayam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്