കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ ഒമ്പത് സീറ്റെന്ന് യുഡിഎഫ്, 13 ലും ജയിക്കുമെന്ന് എല്‍ഡിഎഫ്

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ഒമ്പതിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി. എന്നാല്‍ 13 ല്‍ 13 സീറ്റിലും എല്‍ഡിഎഫ് വിജയിക്കാനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍. ജില്ലയിലെ മണ്ഡലങ്ങളെ കുറിച്ചുള്ള നേതാക്കളുടെ കണക്കെടുപ്പുകള്‍ തുടങ്ങുകയായി.

യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്. വികസന രംഗത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ജോസഫ് ചാലിശ്ശേരി പറയുന്നത്. വികസനവും കരുതലും എന്നതായിരുന്നു 2011 ലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്നോട്ട് വെച്ചത്. അത് പാലിച്ചുകൊണ്ടുള്ള ഭരണ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം.

Congress CPM

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, സ്മാര്‍ട് സിറ്റി തുടങ്ങിയ വന്‍കിട പദ്ധതികള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. ഒപ്പം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പാവപ്പെട്ടവര്‍ക്കും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കും സഹായമെത്തിക്കാന്‍ കഴിഞ്ഞു. യുഡിഎഫില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഓരോ മണ്ഡലത്തിലും വിജയിക്കാന്‍ അനുകൂലമായ ഘടകങ്ങളാണുള്ളതെന്നും ജോസഫ് ചാലിശ്ശേരി പറഞ്ഞു.

കേരളത്തിന്റെ മണ്ണ്, ജലാശയങ്ങള്‍ തുടങ്ങിയവയെല്ലാം സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും പതിച്ച് നല്‍കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. എല്ലായിടത്ത് നിന്നും അഴിമതിയുടെ കഥകളാണ് പുറത്ത് വന്നിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറി. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഭരണം തുടരാന്‍ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമുണ്ടായില്ലെന്നും കെ രാധാകൃഷ്ണന്‍ പറയുന്നു.

യുഡിഎഫ് അവകാശപ്പെടുന്ന വന്‍കിട പദ്ധതികളെല്ലാം തുടങ്ങിവെച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഭരണം കൊണ്ടുവരുന്നതിനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളൊന്നും അതിലില്ല. നവമാധ്യമങ്ങളുടെ സാധ്യതകള്‍ തിരഞ്ഞെടുപ്പില്‍ പരമാവധി പ്രയോജനപ്പെടുത്തും. വിജയം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികളാണ് ഓരോ മണ്ഡലത്തിലും തയ്യാറാക്കിയിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

English summary
Assembly Election 2016: Claims of LDF and UDF leaders of Thrissur District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X