കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ അണികള്‍ക്ക് കാത്തിരുന്ന് മടുത്തു, ഇനി വേണം തുടങ്ങാന്‍!!!

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: യു.ഡി.എഫിലെ അണികള്‍ക്ക് കാത്തിരുന്ന് മടുക്കുന്നു. തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന് ഒരു മാസം തികയുമ്പോഴും 13 മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സിപിഎം നയിക്കുന്ന എല്‍ഡിഎഫും, ബിജെപി നയിക്കുന്ന എന്‍ഡിഎയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലെത്തി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പാളയത്തിലാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ആദ്യം ചൂട് പിടിച്ചത്. രണ്ട് മാസം കിടക്കുന്നുണ്ടല്ലോയെന്ന് കരുതി പതുക്കെയാക്കിയപ്പോള്‍ എല്ലാം തണുത്തു. ഈ നേരം സിപിഎമ്മില്‍ തമ്മില്‍ തല്ലും പ്രശ്‌നങ്ങളുമായി. കുന്നംകുളത്തും മണലൂരും ചേലക്കരയിലും വടക്കാഞ്ചേരിയിലുമെല്ലാം സ്ഥാനാര്‍ഥികള്‍ മാറി മാറി വന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായി. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാവരെയും പ്രഖ്യാപിച്ചു.

Congress

ജില്ലയില്‍ എട്ടിടത്താണ് സിപിഎം മത്സരിക്കുന്നത്. അഞ്ച് സീറ്റുകള്‍ സിപിഐക്കാണ്. ഇവരും തങ്ങളുടെ സ്ഥാനാര്‍ഥികളെ മാറ്റി മറിച്ച് നിശ്ചയിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടു.

എന്‍ഡിഎ ക്യാമ്പിലാണ് സ്ഥാനാര്‍ഥി നിശ്ചയം വലിയ കീറാമുട്ടിയായി മാറാതിരുന്നത്. വിജയിക്കാത്ത മത്സരമായി ഇത്തവണ കാണുന്നില്ല. ജില്ലയില്‍ കൊടുങ്ങല്ലൂരോ പുതുക്കാടോ ആണ് പ്രതീക്ഷ. പുതുക്കാട് ബിഡിജെഎസ് ആവശ്യപ്പെട്ടത് മാത്രമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. അഞ്ച് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കി പ്രശ്‌നം രമ്യമായി പരിഹരിച്ചു.

ജില്ലയിലെ 13 മണ്ഡലങ്ങളില്‍ രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പര്യടനം തുടങ്ങി. ചില മണ്ഡലങ്ങള്‍ രണ്ടാഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുമായി. യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് മൂന്ന് സീറ്റാണുള്ളത്. ഗുരുവായൂരില്‍ ലീഗും, ഇരിങ്ങാലക്കുടയില്‍ കോണ്‍ (എം), കുന്നംകുളത്ത് സിഎംപിയും. ഇവരും നേരത്തെ തന്നെ അങ്കത്തട്ടിലിറങ്ങി. ഇനി കോണ്‍ഗ്രസ് മത്സരിക്കുന്ന പത്ത് സീറ്റുകളാണ്. പേരുകള്‍ പറയുകയല്ലാതെ ഒന്നും അങ്ങോട്ട് ഉറപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇവര്‍ കൂടിയെത്തിയാല്‍ രംഗം ഉഷാറാകും.

English summary
Kerala Assembly Election 2016: Congress waiting to start campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X