Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് മത്സരിയ്ക്കാന്‍ സിപിഎമ്മില്‍ ആളില്ലേ...?

മലപ്പുറം: മലപ്പുറം ചുമപ്പിയ്ക്കുക എന്നത് സിപിഎമ്മിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം ഏതാണ്ടൊക്കെ ചുമന്നിരുന്നു. അന്ന് പന്ത്രണ്ടില്‍ അഞ്ച് സീറ്റ് ആണ് ഇടതുമുന്നണി പിടിച്ചത്. പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് പോലും കാലിടറിയ തിരഞ്ഞെടുപ്പായിരുന്നു അത്.

എന്നാല്‍ അതിന് ശേഷം സിപിഎമ്മിന് മലപ്പുറം ജില്ലയില്‍ പച്ചതൊടാന്‍ പറ്റിയിട്ടില്ലെന്നതാണ് സത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആകെ ലഭിച്ചത് രണ്ട് സീറ്റ് ആണ്. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ സിപിഎം സ്വതന്ത്രനായ പ്രൊഫ കെടി ജലീലും.

CPM

2006 ല്‍ പൊന്നാനി, അന്നത്തെ കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍ മണ്ഡലങ്ങളായിരുന്നു ഇടതുമുന്നണിയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ സിപിഎം പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് എന്നതാണ് സത്യം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന് പല സ്ഥലങ്ങളിലും തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. അതിന് കാരണം സിപിഎമ്മും കോണ്‍ഗ്രസ്സും ലീഗ് വിമതരം എല്ലാം ചേര്‍ന്നുള്ള വികസന മുന്നണി ആയിരുന്നു. സാമ്പാര്‍ മുന്നണി എന്നായിരുന്നു മുസ്ലീം ലീഗ് ഇതിനെ പരിഹസിച്ചിരുന്നത്.

ആ സാമ്പാര്‍ മുന്നണിയുടെ ഒരു തുടര്‍ച്ച ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സൃഷ്ടിയ്ക്കാന്‍ കഴിയുമോ എന്നാണ് സിപിഎമ്മിന്റെ ശ്രമം. നിലവിലെ രണ്ട് സിറ്റിംങ് എംഎല്‍എമാരായാ പി ശ്രീരാമകൃഷ്ണനും കെടി ജലീലും ഇത്തവണയും മത്സരിയ്ക്കും. കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയോട് പരാജയപ്പെട്ട ശശികുമാറും ഇത്തവണ മത്സരരംഗത്തുണ്ട്. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല.

പത്ത മണ്ഡലങ്ങളിലാണ് സിപിഎം മത്സരിയ്ക്കുന്നത്. അതില്‍ അഞ്ചെണ്ണത്തിലും ഇത്തവണ പാര്‍ട്ടി അംഗങ്ങളായിരിയ്ക്കില്ല മത്സരിയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. ജനസമ്മതരായ സ്വതന്ത്രരെ നിര്‍ത്തി പരീക്ഷിയ്ക്കാനാണ് നീക്കം. ചിലയിടങ്ങളില്‍ ലീഗ് വിമതരേയും പരീക്ഷിയ്ക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+