വെള്ളാപ്പള്ളിക്ക് ഭീഷണിക്കത്ത്; ടിപിയുടെ അനുഭവമുണ്ടാകുമെന്ന്... അതും പേര് വച്ച്?
കണിച്ചുകുളങ്ങര: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഭീഷണിക്കത്ത് വരുന്നത് പുതിയ കാര്യമല്ല. ഇതിന് മുമ്പ് പല തവണ അദ്ദേഹത്തെ തേടി ഭീഷണിയുമായി ഊമക്കത്ത് വന്നിട്ടുണ്ട്. പക്ഷേ, ഇക്കുറി ചെറിയൊരു കുഴപ്പമുണ്ട്. കത്ത് ഊമയല്ല. അയച്ചവരുടെ വിലാസം കൃത്യമായിട്ടുണ്ട്.
പാലക്കാട് സീറ്റില്‍ ബിജെപി മുന്നണി വിജയിക്കുകയാണെങ്കില്‍ വെളളാപ്പള്ളി നടേശനും മകനും ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ അനുഭവമുണ്ടാകുമെന്നാണ് കത്തില്‍. തീര്‍ന്നില്ല, മലമ്പുഴ സീറ്റില്‍ രണ്ടാം സ്ഥാനത്ത് വന്ന് പ്രതിപക്ഷ നേതാവിന്റെ ജയത്തിന്റെ ശോഭ കെടുത്തരുതെന്നും കത്തിലുണ്ട്.

ഡിവൈഎഫ്ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പേരിലാണ് കത്ത്. ഡിവൈഎഫ്ഐ സിന്ദാബാദ്, സിപിഎം സിന്ദാബാദ് എന്നൊക്കെ കത്തിലുണ്ട്. സംഗതി എന്തായാലും ബിഡിജെഎസ് - ബിജെപി കൂട്ടുകെട്ട് സി പി എമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ടെന്നത് തീര്‍ച്ച.

പക്ഷേ ഇങ്ങനെ പേര് വച്ച് ഒരു കത്ത് രാഷ്ട്രീയ എതിരാളികള്‍ എഴുതുമോ എന്നതാണ് സംശയം ജനിപ്പിയ്ക്കുന്നത്. മലമ്പുഴയില്‍ വിഎസിനെ തോല്‍പിയ്ക്കാനായി വെള്ളാപ്പള്ളി നടേശന്‍ ക്യാന്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് കിട്ടിയില്ലെങ്കിലും വിഎസിനെ തോല്‍പിയ്ക്കുക എന്ന ലക്ഷ്യം വച്ചാണ് വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്തായാലും വെ്ള്ളാപ്പള്ളിയെ ആക്രമിയ്ക്കുക എന്നത് ഏത് അക്രമികളെ സംബന്ധിച്ചും അത്രം എളുപ്പമാകാന്‍ ഇടയില്ല. കാരണം വൈ കാറ്റഗറി സുരക്ഷയുള്ള ആളാണ് വെള്ളാപ്പള്ളി നടേശന്‍












Click it and Unblock the Notifications