Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ 'സൊമാലിയ' പ്രസംഗം സികെ പത്മനാഭന്‍ അറിഞ്ഞില്ലേ!!!

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയ-കേരളം താരതമ്യ പ്രസംഗത്തെ കുറിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് അറിയാതെ പോകുമോ? ചിലപ്പോള്‍ അങ്ങനേയും സംഭവിച്ചേയ്ക്കാം. ഒടുവില്‍ മുഖാമുഖത്തില്‍ രാഷ്ട്രീയം പറയരുതെന്നു പറഞ്ഞ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രക്ഷയ്‌ക്കെത്തി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ കുന്ദമംഗലം മണ്ഡലം മുഖാമുഖം പരിപാടിയിലാണ് ബിജെപി നേതാവ് സികെ പത്മനാഭന്‍ പെട്ടുപോയത്.

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ആമുഖ സംസാരത്തിനുശേഷം ചോദ്യോത്തര വേളയിലേയ്ക്കു കടന്നപ്പോഴായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചതും അതേക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തെഴുതിയതുമായിരുന്നു ചോദ്യം. ഇതിന് താന്‍ മറുപടി പറയില്ലെന്ന് പറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ സികെ പത്മനാഭന്‍ ഒഴിഞ്ഞുമാറി. ഇതുപറയാനല്ല തന്നെ വിളിച്ചതെന്നും മറുപടി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

CK Padmanabhan

ഇതോടെ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. മണ്ഡലത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം ചോദിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. മുന്‍പു നടന്ന മറ്റു മണ്ഡലങ്ങളുടെ മുഖാമുഖങ്ങളിലെല്ലാം രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നിരിക്കെയാണ് സികെപിയുടെ 'പ്രത്യേക സാഹചര്യം' മനസിലാക്കി ഇളവു നല്‍കിയത്.

എല്ലാ ഹൈസ്‌കൂളുകള്‍ക്കും നവീകരിച്ച കെട്ടിടം, മണ്ഡലത്തില്‍ ഗവണ്‍മെന്റ് കോളെജ്, ജലസംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ഉള്‍പ്പെടെ വന്‍വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കുന്ദമംഗലത്തുണ്ടായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിടിഎ റഹീം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണ്. അതിനായാണ് ഇത്തവണ മണ്ഡലത്തില്‍ താന്‍ വോട്ടുചോദിക്കുന്നതെന്നും പിടിഎ റഹീം എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

T Siddique

സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ഫണ്ടും മാത്രമുപയോഗിച്ച് വികസനം നടത്തുന്ന രീതി മാറണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് പറഞ്ഞു. കേന്ദ്രഫണ്ടും തദ്ദേശഫണ്ടും സന്നദ്ധസംഘടനകളുടെ ഫണ്ടും ഉള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിയണം. താന്‍ ജയിച്ചാല്‍ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുമെന്നും സിദ്ദീഖ് വ്യക്തമാക്കി.

അഞ്ചു വര്‍ഷം മുന്‍പു പറഞ്ഞ കുടിവെള്ള പ്രശ്‌നം തന്നെ ഇപ്പോഴും പറയേണ്ടിവരുന്നത് മണ്ഡലത്തിലെ ജനപ്രതിനിധിയുടെ പോരായ്മയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സികെ പത്മനാഭന്‍ പറഞ്ഞു. പദ്ധതികള്‍ പലതും കമ്മിഷന്‍ അടിക്കാന്‍ മാത്രമാവുന്ന സാഹചര്യമുണ്ട്. 17 റോഡുകള്‍ ഇനിയും റബ്ബറൈസ് ചെയ്യാനുണ്ട്. സങ്കുചിത വികസനമാവരുത് മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PTA Rahim

വ്യക്തിഹത്യയുടെ രാഷ്ട്രീയത്തിനുള്ള മറുപടിയായിരിക്കും കുന്ദമംഗലത്തെ തെരഞ്ഞെടുപ്പുഫലമെന്ന് ടി സിദ്ദിഖ് പറഞ്ഞു. എന്നാല്‍, എന്താണ് വ്യക്തിഹത്യയെന്ന് അദ്ദേഹം വിശദീകരിച്ചില്ല. അതു നിങ്ങള്‍ക്കറിയാമല്ലോ എന്നു മാത്രമായിരുന്നു മറുപടി. പ്രവാചകകേശം ബോഡി വെയ്‌സ്റ്റാണെന്നു പറഞ്ഞ പിണറായി വിജയന്റെ അഭിപ്രായത്തോട് പിടിഎ റഹീം യോജിക്കുന്നുവോ എന്ന് ചോദ്യമുയര്‍ന്നു. (കാന്തപുരം മര്‍കസ് കൂടി സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് കുന്ദമംഗലം). എന്നാല്‍, ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി എന്‍. രാജേഷ്, വൈസ് പ്രസിഡന്റ് ഇപി മുഹമ്മദ്, ജോയിന്റ് സെക്രട്ടറി കെസി റിയാസ് തുടങ്ങിയവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+