കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് മദ്യ നയം തട്ടിപ്പെന്ന് കെപിഎ മജീദ്... കാരണങ്ങള്‍ ഇവയാണ്

  • By നിതിൻ പി
Google Oneindia Malayalam News

മലപ്പുറം: വിവാദങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വഴി മുട്ടി നിന്ന യുഡിഎഫ് നേതൃത്വം അവരെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ ബാര്‍ വിഷയത്തെ തന്നെ അവരുടെ വിജയത്തുടര്‍ച്ചയ്ക്കുള്ള ആയുധമായി ഉപയോഗിക്കുന്നു. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന് വ്യക്തമാക്കിയ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനും ഉന്നയിച്ചത്.

ഇപ്പോഴിതാ യുഡിഎഫിലെ പ്രമുഖകക്ഷിയായ മുസ്ലീം ലീഗും കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതീറാം യെച്ചൂരിയുടെ നിലപാട് തട്ടിപ്പാണെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു.

KPA Majeed

സത്യസന്ധരാണെങ്കില്‍ പുതിയ ബാറുകള്‍ തുറക്കില്ലെന്ന് പ്രകടന പത്രികയില്‍ പറയാന്‍ ഇടതുമുണിക്ക് ആത്മാര്‍ത്ഥതയുണ്ടോയെന്നും കെപിഎ മജീദ് ചോദിച്ചു. ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ഭയാണ് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ഇത് ഉള്‍പ്പെടുത്തേണ്ടത് പ്രകടന പത്രികയിലാണ്- മജീദ് പറഞ്ഞു.

മദ്യവര്‍ജനമാണ് വേണ്ടതെന്ന് പറയുന്ന സിപിഎം മുമ്പ് അധികാരത്തില്‍ വന്നപ്പോഴെല്ലാം നിരവധി ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും കൊണ്ടുവരാനാണ് ശ്രമിച്ചത്. മദ്യനിരോധനത്തിനു പകരം മദ്യവര്‍ജനമാണ് വേണ്ടതെന്ന് പറയുന്ന സിപിഎം മദ്യ ഉപഭോഗം കുറക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ എന്താണ് ചെയ്‌തതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങള്‍ ഒന്നടങ്കം അംഗീകരിച്ച യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തകര്‍ക്കാനുള്ള ശ്രമമാകും എല്‍ഡിഎഫ് നടത്തുക. യുഡിഎഫിന്റെ നടപടികള്‍ക്കൊപ്പമാണ് കേരളജനതയെന്നും നിയമസഭാതെരഞ്ഞെടുപ്പില്‍ മദ്യവിമുക്തകേരളം ചര്‍ച്ചചെയ്യപ്പെടുമെന്നും മജീദ് പറഞ്ഞു.

English summary
Assembly Election 2016: KPA Majeed against CPM's liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X