കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണപിള്ള സ്മാരകം തീയിട്ടകേസ്: തിരഞ്ഞെടുപ്പ് ആയുധമാക്കി യുഡിഎഫ്... ആശങ്കയോടെ സിപിഎം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് എല്‍ഡിഎഫിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. സിപിഎമ്മിലെ വിഭാഗയീതയെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്നും സിപിഎമ്മുകാര്‍ തന്നെയാണ് പ്രതികളെന്നതും കുറ്റപത്രത്തില്‍ വ്യക്തമാക്കന്നു. അതുകൊണ്ടുതന്നെ ഇത് ആയുധമാക്കി യുഡിഎഫ് ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണവും തുടങ്ങി. ഇത് സംസ്ഥാനമൊട്ടാകെ പ്രചാരണ ആയുധമാക്കാനും പദ്ധതിയുണ്ട്.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തശേഷം ഹര്‍ത്താല്‍ നടത്തി വഞ്ചിച്ച സിപിഎം പൊതുജനങ്ങളോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ എംപിയാണ് ആദ്യം രംഗത്തെത്തിയത്. വിഭാഗീയതയുടെ പേരില്‍ സ്വന്തം നേതാക്കന്‍മാരടെ സ്മാരകങ്ങള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത സിപിഎമ്മുകാര്‍ എങ്ങനെയാണ് ജനങ്ങളെ രക്ഷിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

Krishna Pillai Memorial

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ സിപിഎമ്മിന്റെ തനിനിറം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നാണ് വേണുഗോപാല്‍ പറയുന്നത്. അതിക്രമങ്ങളും കൊലപാതകങ്ങളുമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് വിശ്വസിക്കുന്ന സിപിഎം സ്വന്തം നേതാക്കള്‍ക്കെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണ്. മണ്‍ മറഞ്ഞുപോയവരെപ്പോലും വെറുതെവിടാത്ത നേതൃത്വമാണ് പാര്‍ട്ടിക്കുള്ളത്. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ബലിയാടാക്കാന്‍ നടത്തിയ ഈ ആക്രമണ നാടകത്തിലൂടെ പാര്‍ട്ടിയുടെ ജീര്‍ണതയാണ് പുറത്തുവന്നിട്ടുള്ളത്. ചരിത്രം മാപ്പുനല്‍കാത്ത പ്രവര്‍ത്തനങ്ങളാണ് സിപിഎം നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ ആരോപിക്കുന്നു.

എന്നാല്‍, ഭരണം കൈയിലുള്ള യുഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചതാണെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആരോപണം. വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് ചന്ദ്രന്‍, മുന്‍ എല്‍സി സെക്രട്ടറി പി സാബു എന്നിവരുള്‍പ്പെടെ അഞ്ചു സിപിഎമ്മുകാരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്.

English summary
Assembly Election 2016: Krishna Pillai memorial case will make crisis for CPM in Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X