Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷിനോട് 'കലിപ്പില്ല' ; ഗുരുദാസന്‍ കൈപിടിച്ച് സ്വീകരിച്ചു

കൊല്ലം: കൊല്ലം നിയമസഭ മണ്ഡലത്തില്‍ ആരായിരിയ്ക്കും സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ വന്‍ തര്‍ക്കമായിരുന്നു. പികെ ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു ആദ്യം വന്ന നിര്‍ദ്ദേശം. എന്നാല്‍ നടന്നത് മറ്റൊന്നായിരുന്നു.

സിനിമ താരം മുകേഷിനാണ് കൊല്ലത്ത് നറുക്ക് വീണത്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിഎസ് പക്ഷക്കാരനായ ഗുരുദാസന് സീറ്റ നിഷേധിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം.

എന്നാല്‍ പാര്‍ട്ടി ഒന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ പികെ ഗുരുദാസന്‍ അതിനെ എതിര്‍ക്കില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ മുകേഷിനെ ഊഷ്മളമായിത്തന്നെയാണ് ഗുരുദാസന്‍ സ്വീകരിച്ചത്.

നിലിവിലെ എംഎല്‍എ

നിലിവിലെ എംഎല്‍എ

കൊല്ലം മണ്ഡലത്തില്‍ നിന്നുള്ള നിലവിലെ എംഎല്‍എ ആണ് പികെ ഗുരുദാസന്‍. കഴിഞ്ഞ വിഎസ് മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രി ആയിരുന്നു അദ്ദേഹം.

സീറ്റിന് വേണ്ടി

സീറ്റിന് വേണ്ടി

കൊല്ലം സീറ്റ് പികെ ഗുരുദാസന് നല്‍കണം എന്നായിരുന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ സീറ്റ് കിട്ടിയത് മുകേഷിനും.

പാര്‍ട്ടി ഓഫീസില്‍

പാര്‍ട്ടി ഓഫീസില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുകേഷ് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തുന്നത്. അപ്പോള്‍ പികെ ഗുരുദാസനും അവിടെ ഉണ്ടായിരുന്നു.

ഊഷ്മള സ്വീകരണം

ഊഷ്മള സ്വീകരണം

ഊഷ്മളമായ സ്വീകരണമാണ് പികെ ഗുരുദാസന്‍ മുകേഷിന് നല്‍കിയത്. കൈപിടിച്ച് സ്വീകരിച്ചു.

ഉപദേശവും

ഉപദേശവും

സ്വീകരിയ്ക്കുക മാത്രമല്ല, തിരഞ്ഞെടുപ്പിന് വേണ്ട ചില ഉപദേശങ്ങളും പികെ ഗുരുദാസന്‍ മുകേഷിന് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+