കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലത്ത് നിന്ന് ഇറങ്ങി, അമ്മാത്ത് ഒട്ട് എത്തിയതും ഇല്ല... പിസി ജോര്‍ജ്ജിന്റെ കദനകഥ

Google Oneindia Malayalam News

കേരല രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വ്യക്തിയാണ് പിസി ജോര്‍ജ്ജ്. വലതുപക്ഷവും ഇടതുപക്ഷവും അല്‍പം ഭയപ്പാടോടെ മാത്രം കണ്ടിരുന്ന വ്യക്തി. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിണങ്ങി ഇറങ്ങിയതോടെ ജോര്‍ജ്ജിന്റെ സ്ഥിതി അത്ര സുഖകരമല്ല.

കെഎം മാണിയെ 'ബഹുമാനപ്പെട്ട പാലാ മെമ്പര്‍' എന്ന് മാത്രം വിളിച്ചിരുന്ന പിസി ജോര്‍ജ്ജ്, 'മാണിസാര്‍' എന്ന് വിളിച്ച് തുടങ്ങിയതോടെ തുടങ്ങിയ പ്രശ്‌നമാണെന്ന് വേണമെങ്കില്‍ ചുരുക്കിപ്പറയാം. ജോസഫ് ഗ്രൂപ്പും ജോര്‍ജ്ജിന്റെ ഗ്രൂപ്പും കൂടി കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ആദ്യം മന്ത്രി സ്ഥാനത്തിന് വേണ്ടി വാശി പിടിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ചീഫ് വിപ്പ് പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പടലപ്പിണക്കവും തുറന്ന് പറച്ചിലും പരിധിവിട്ടപ്പോള്‍ ജോര്‍ജ്ജിന് കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫും അന്യമായി. പുറത്തിറങ്ങിയാല്‍ എല്‍ഡിഎഫും സിപിഎമ്മും കൂടെ കൂട്ടും എന്നായിരുന്നു പ്രതീക്ഷ. അതിന്റെ സ്ഥിതി ഇപ്പോ എന്താണെന്ന് ജോര്‍ജ്ജിനും എല്‍ഡിഎഫിനും മാത്രം അറിയാം.

 ചാണ്ടിയുടെ വിശ്വസ്തന്‍

ചാണ്ടിയുടെ വിശ്വസ്തന്‍

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വന്നപ്പോഴെല്ലാം തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തരേക്കാള്‍ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു പിസി ജോര്‍ജ്ജ്. പക്ഷേ ഒടുവില്‍ കാര്യത്തിനോടടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി ജോര്‍ജ്ജിനെ കൈവിട്ടു, മാണിയ്‌ക്കൊപ്പം നിന്നു.

മാണിയെ വിളിച്ചത്

മാണിയെ വിളിച്ചത്

ബുഹമാനപ്പെട്ട പാലാ മെമ്പര്‍ എന്ന് മാത്രം വിളിച്ചിരുന്ന കെഎം മാണിയെ മാണിസാര്‍ എന്ന് പിസി ജോര്‍ജ്ജ് വിളിച്ചുതുടങ്ങിയിട്ട് അധിക കാലം ആയിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ 'കെഎം മാണി' എന്ന് തന്നെ വിളിയ്ക്കാന്‍ തുടങ്ങി.

 വിപ്ലവകാരി

വിപ്ലവകാരി

പാര്‍ട്ടിയ്ക്കുള്ളിലും യുഡിഎഫിനുള്ളിലും എപ്പോഴും ഒരു പ്രശ്‌നക്കാരന്റെ റോളായിരുന്നു പിസി ജോര്‍ജ്ജിന്. എപ്പോള്‍, എന്താണ് വിളിച്ചുപറയുക എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.

 ബാര്‍ കോഴ

ബാര്‍ കോഴ

ബാര്‍കോഴ വിഷയം കത്തി നില്‍ക്കുമ്പോഴാണ് പിസി ജോര്‍ജ്ജ് കെഎം മാണിയുമായി ഇടയുന്നത്. പിന്നീടത് മുഖ്യമന്ത്രിയുമായുള്ള ഇടയലിലേയ്ക്ക് കൂടി നയിച്ചു.

പാര്‍ട്ടിയില്‍

പാര്‍ട്ടിയില്‍

പാര്‍ട്ടിയില്‍ ജോസ് കെ മാണിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കെഎം മാണി നടത്തിയ ശ്രമങ്ങളാണ് ജോര്‍ജ്ജിനെ ചൊടിപ്പിച്ചതെന്നാണ് പറയുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ വൈസ് ചെയര്‍മാന്‍ ആയിരുന്നല്ലോ ജോര്‍ജ്ജ്.

പുറത്താക്കി

പുറത്താക്കി

ആദ്യം തരം താഴ്ത്തല്‍, പിന്നെ സസ്‌പെന്‍ഷന്‍ ഒടുവില്‍ പുറത്താക്കല്‍... സര്‍ക്കാര്‍ ചീഫ് വിപ്പ് ആയിരിക്കുന്ന സമയയത്തായിരുന്നു ജോര്‍ജ്ജിന് ഇതെല്ലാം നേരിടേണ്ടിവന്നത്.

അരുവിക്കരയില്‍

അരുവിക്കരയില്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ അഴിമതി വിരുദ്ധ സമിതിയുടെ പേരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക പോലും ചെയ്തു ജോര്‍ജ്ജ്. അദ്ദേഹം അപ്പോഴും കേരള കോണ്‍ഗ്രസ് അംഗമായിരുന്നു എന്ന്കൂടി ഓര്‍ക്കണം. അപ്പോള്‍ പിന്നെ യുഡിഎഫും പാര്‍ട്ടിയും വെറുതേയിരിയ്ക്കുമോ?

എല്‍ഡിഎഫില്‍

എല്‍ഡിഎഫില്‍

എല്‍ഡിഎഫില്‍ പ്രവേശനം ലഭിയ്ക്കും എന്നതായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതീക്ഷ. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല.

സ്വഭാവം പ്രശ്‌നം

സ്വഭാവം പ്രശ്‌നം

ജോര്‍ജ്ജിന്റെ സ്വഭാവം തന്നെയാണ് എല്‍ഡിഎഫിന്റേയും പ്രശ്‌നം. എപ്പോള്‍ എന്ത് പറയും എന്നത് സംബന്ധിച്ച് ഒരു ഊഹവും ഇല്ലല്ലോ. അങ്ങനെ ഒരാളെ മുന്നണിയില്‍ എടുത്താല്‍ അത് ചീത്തപ്പേരാകും എന്ന ഭയവും ഉണ്ട്.

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍

ജോര്‍ജ്ജ് എന്നാലും പ്രതീക്ഷയില്‍ ആണ്. തന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ ഇപ്പോള്‍ തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഏഴ് സീറ്റ് എല്‍ഡിഎഫിനോട് ചോദിച്ചിട്ടുണ്ടെന്നാണ് ജോര്‍ജ്ജ് പറയുന്നത്.

English summary
Assembly Election 2016: What will be the fate of PC George?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X