Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുവരെഴുത്തുകള്‍ തുടങ്ങി; പക്ഷേ സ്ഥാനാര്‍ത്ഥികള്‍ക്ക് പേരില്ല !!!

തൃശ്ശൂര്‍: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പല നിയോജക മണ്ഡലങ്ങളിലും ചുവരെഴുത്തുകള്‍ തുടങ്ങി. സിപിഎമ്മിന് ലഭിക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും കോണ്‍ഗ്രസ് സീറ്റുകളില്‍ കൈപ്പത്തിയുമാണ് വരയ്ക്കുന്നത്. ബിജെപി താമരയും വരച്ച് രംഗം കൊഴുപ്പിക്കുകയാണ്.

മുന്നണികളും പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതേയുള്ളൂ. ഈസ്റ്റര്‍ കഴിയാതെ ഔദ്ദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുകയില്ലെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ഇനിയുമുള്ളതിനാല്‍ പ്രചാരണത്തിന് വേഗം കുറച്ചിരിക്കുകയാണ് നേതാക്കള്‍.

CPM Congress BJP

സ്ഥാനാര്‍ഥികള്‍ ഇറങ്ങി തുടങ്ങിയാല്‍ പിന്നെ തിരിച്ച് കയറാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറയുന്നു. പിന്നീട് തിരക്കുകളുടെ ദിവസങ്ങളാകും. ഓരോ ദിവസവും കൃത്യമായ ആസൂത്രണത്തോടെയായിരുക്കും പരിപാടികള്‍. രണ്ട് മാസത്തോളം അവശേഷിക്കുന്നതിനാല്‍ ഇത്രയും വലിയ രീതിയില്‍ ഷെഡ്യൂളുകള്‍ തയ്യാറാക്കേണ്ടതില്ലെന്ന് നേതാക്കള്‍ കണക്കാക്കുന്നു.

എന്നാല്‍ ഈ വികാരമൊന്നും അണികള്‍ക്ക് ബാധകമല്ല. മണ്ഡലം, ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ക്കാണ് തലവേദന കൂടുതല്‍. അണികളോട് പ്രവര്‍ത്തിക്കാന്‍ പറഞ്ഞാല്‍ അവരെ കിട്ടുക എന്നത് ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ്. പ്രവര്‍ത്തകരെ കിട്ടുന്ന സമയങ്ങളില്‍ ചെയ്യാവുന്ന ജോലികള്‍ ചെയ്യിക്കുക എന്ന നയമാണ് കീഴ്ഘടകങ്ങളില്‍ ചെയ്യുന്നത്.

പ്രചാരണ തിരക്കിലേക്ക് കടന്നാല്‍ പലപ്പോഴും സമയം ലഭിക്കുകയുമില്ല. ഏതെങ്കിലും രീതിയില്‍ പ്രചാരണം കുറഞ്ഞെന്ന് ആരോപണം ഉയര്‍ന്നാല്‍ കീഴ്ഘടകങ്ങളാണ് മറുപടി പറയേണ്ടി വരുന്നത്. ഇത് ഒഴിവാക്കുകയാണ് നേരത്തെ പ്രചാരണം തുടങ്ങി വെയ്ക്കുന്നതിന് പിന്നിലെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+