കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനെതിരെ പോസ്റ്ററൊട്ടിച്ചത് കോണ്‍ഗ്രസുകാരോ?

  • By Muralidharan
Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്രയിലെ സി പി എം സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണനെതിരെ പോസ്റ്ററുകള്‍ പതിച്ചത് കോണ്‍ഗ്രസുകാരായിരിക്കാമെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഇടതു സ്ഥാനാര്‍ഥികള്‍ക്കെതിരെ സിപിഎമ്മിന്റെ പേരില്‍ പോസ്റ്ററൊട്ടിക്കുന്ന കോണ്‍ഗ്രസുകാര്‍ പലയിടങ്ങളിലും പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ടി പി രാമകൃഷ്ണന്‍ മത്സരിക്കുന്നതിനെതിരെയാണ് പേരാമ്പ്രയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ടി പിയാണ് മത്സരിക്കുന്നതെങ്കില്‍ സി പി എം പേരാമ്പ്രയില്‍ തോല്‍ക്കും എന്നായിരുന്നു ഉള്ളടക്കം. സിറ്റിങ് എം എല്‍ എ കുഞ്ഞമ്മദ് മാസ്റ്റര്‍ മത്സരിച്ചാല്‍ ഭൂരിപക്ഷം വര്‍ധിയ്ക്കുമെന്നും ഇല്ലെങ്കില്‍ കേരളം ഇടത്തോട്ടു പോയാലും പേരാമ്പ്ര വലത്തായിരിക്കുമെന്നും പോസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി.

tpposter

എന്നാല്‍ പേരാമ്പ്രയിലെ ഈ സംഭവം കോണ്‍ഗ്രസുകാരുടെ തലയില്‍ വെക്കാനാണ് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ശ്രമിച്ചത്. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ 85 പച്ചക്കറി ചന്തകള്‍ ആരംഭിക്കും. 2060 ടണ്‍ ജൈവപച്ചക്കറി വിളവെടുപ്പിനായി തയ്യാറായിട്ടുണ്ട്.

<strong>പാര്‍ട്ടിയെ ഞെട്ടിച്ച് പേരാമ്പ്രയിലും പാളയത്തില്‍ പട; ടിപി രാമകൃഷ്ണനെതിരെ പോസ്റ്ററുകള്‍... </strong>പാര്‍ട്ടിയെ ഞെട്ടിച്ച് പേരാമ്പ്രയിലും പാളയത്തില്‍ പട; ടിപി രാമകൃഷ്ണനെതിരെ പോസ്റ്ററുകള്‍...

കര്‍ഷക സംഘടനകള്‍, കാര്‍ഷിക ക്ലബ്ബുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ഇതോടൊപ്പം പതിനായിരത്തില്‍പ്പരം വീടുകളില്‍ വ്യക്തിഗതമായി കൃഷി ചെയ്തവരുമുണ്ട്. ഇതുവഴി വിഷു സീസണില്‍ നമുക്ക് ആവശ്യമുള്ളതിന്റെ 50 ശതമാനത്തോളം പച്ചക്കറി തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ സാധിച്ചതായും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

English summary
CPM district secretary P Mohanan Master says Congress put poster against-TP Ramakrishnan in Perembra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X