കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ഗുരുദേവ ദര്‍ശനത്തിന് എതിരായിരുന്നു !!! കാരാട്ട് പറയുന്നത് കേള്‍ക്കൂ....

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആര്‍എസ്എസ് എല്ലാക്കാലവും ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന് എതിരായിരുന്നു. ദളിതനെയും പിന്നാക്കക്കാരെയും അടിച്ചമര്‍ത്തുന്നതും സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കാത്തതുമായ മനുസ്മൃതിയെയാണ് ആര്‍എസ്എസ് പിന്‍തുടരുന്നത്. ശ്രീനാരായണ ദര്‍ശനങ്ങള്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി ചിലര്‍ അടിയറവെക്കുകയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന ഇത്തരക്കാര്‍ക്കും അവരോടൊപ്പം പോകുന്നവര്‍ക്കും വോട്ടുകൊടുക്കണമോയെന്ന് കേരളീയ ജനത ചിന്തിക്കണം- സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റേതാണ് വാക്കുകള്‍.

Prakash Karat

ആര്‍എസ് എസിനെ പ്രത്യക്ഷമായും എന്‍ഡിഎയുമായി കൂട്ടുകൂടിയ ബിഡിജെഎസിനെയും വെള്ളാപ്പള്ളി നടേശനെയും പരോക്ഷമായും വിമര്‍ശിച്ചായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴ ജില്ലയില്‍ കാരാട്ട് തുടക്കമിട്ടത്.

വെള്ളാപ്പള്ളി നടേശനോടും എസ്എന്‍ഡിപിയോടുമുള്ള നിലപാടില്‍ സിപിഎം സംസ്ഥാന നേതൃത്വം അയവുവരുത്തിയിരിക്കേയാണ് കാരാട്ട് ആഞ്ഞടിച്ചത്. വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സിപിഎം മാറിനിന്നിരുന്നു. ഇതിനിടെയാണ് കാരാട്ടിന്റെ വിമര്‍ശമെന്നതാണ് ഏറെ ശ്രദ്ധേയം.

യുഡിഎഫ് സര്‍ക്കാറിനെതിരെയും കാരാട്ട് വിമര്‍ശിക്കാന്‍ മറന്നില്ല. വര്‍ഗീയ വാദികള്‍ക്ക് വോട്ടുകൊടുക്കണമോയെന്ന ചിന്തിക്കുന്നതുപോലെ, അഴിമതിക്കാര്‍ക്കും വോട്ടുകൊടുക്കണമോയെന്ന് ചിന്തിക്കണം. യുഡിഎഫ് ഭരണത്തില്‍ വന്‍ അഴിമതിയാണ് നടന്നത്. ഇതിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞാണ് കാരാട്ട് അവസാനിപ്പിച്ചത്. അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായാണ് കാരാട്ട് എത്തിയത്.

English summary
Assembly Election 2016:Prakash Karat lashes BDJS -BJP alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X