കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് വാറണ്ട് ഭയന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അടച്ചത് പത്ത് ലക്ഷം

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരിലെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചു. ഏപ്രില്‍ നാലിനാണു പണം മഞ്ചേരി സബ് കോടതിയില്‍ കെട്ടിവെച്ചത്. ഇതോടെയാണു സ്ഥാനാര്‍ഥിയ്ക്കെതിരെയുണ്ടായിരുന്ന അറസ്റ്റ് വാറണ്ട് നീക്കിയത് എന്നാണ് വിവരം

വില്ല പദ്ധതിക്ക് റോഡിനായി സ്ഥലം വാങ്ങിയതില്‍ പണം നല്‍കാതെ വഞ്ചിച്ചു എന്ന കേസിലാണ് പിവി അന്‍വറിനെതിരെ മഞ്ചേരി സബ് ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈമാസം 11ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ജഡ്ജി ജോണ്‍ തട്ടില്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇതു ഒഴിവാക്കാനായാണ് അന്‍വര്‍ 10ലക്ഷം രൂപ കോടതിയില്‍ അടച്ചത്.

PV Anvar

92 വയസുള്ള മഞ്ചേരി നാലംകുളം വാഴത്തോട്ടില്‍ സിപി ജോസഫിന്റെ സ്ഥലം വാങ്ങിയതില്‍ കരാര്‍ പ്രകാരം പണം നല്‍കാതിരിന്നുവെന്നും അനധികൃതമായി കൂടുതല്‍ സ്ഥലം സ്വന്തമാക്കിയെന്നും ആയിരുന്നു പരാതി. ഈ കേസില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന കോടതി വിധി ഒന്നര വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സിപി ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു. എന്നാല്‍ രാത്രി ജെസിബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമി അന്‍വര്‍ സ്വന്തമാക്കിയെന്നാണ് പരാതി.

ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് അഡ്വ പിഎ പൗരന്‍ മുഖേന അന്‍വറിനെതിരെ മഞ്ചേരി സബ് കോടതിയില്‍ പരാതി നല്‍കി. കോടതിചെലവും നഷ്ടപരിഹാരവും സഹിതം അന്‍വര്‍ 21.22 ലക്ഷം നല്‍കാന്‍ വിധി വന്ന് ആറു മാസം കഴിഞ്ഞിട്ടും പണം നല്‍കാന്‍ തയ്യാറാകാഞ്ഞതോടെ ജോസഫ് വീണ്ടും കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് അന്‍വറിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ 2015 ഡിസംബറില്‍ ഒരു ലക്ഷവും ഈ വര്‍ഷം ജനുവരി 14ന് അമ്പതിനായിരം രൂപയും മാത്രം അടച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം പെട്ടെന്ന് മുഴുവന്‍ തുകയും നല്‍കാന്‍ കഴിയില്ലെന്നും സാവകാശം വേണമെന്നും മാര്‍ച്ച് 31നകം 10 ലക്ഷം രൂപ നല്‍കാമെന്നും അന്‍വറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് 31ന് പത്ത് ലക്ഷം അടക്കാാതിരുന്നതോടെയാണ് കോടതി 12ന് അന്‍വറിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്.

English summary
Assembly Election 2016: Nilambur LDF Candidate PV Anvar submitted 10 Lakh rupees in court as security amount to avoid arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X