Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിച്ചില്ലെങ്കിലും ചെറിയവരുമുണ്ട് പൊരുതാന്‍... ഈ യുദ്ധം അവരുടേതും കൂടിയാണ്

തൃശ്ശൂര്‍: ജയിക്കില്ലെന്നറിയാം. ജയിപ്പിക്കാതിരിക്കാനുമറിയാം. ഇതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളുടെ നിലപാട്. പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, എസ്യുസിഐ, ആര്‍എംപി, സിപിഐഎംഎല്‍ റെഡ് സ്റ്റാര്‍ തുടങ്ങിയ ചെറിയ പാര്‍ട്ടികളും സ്വതന്ത്രന്മാരുമാണ് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

2011 ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ സ്ഥാനാര്‍ഥികള്‍ കൂടുതലാണ്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പല മണ്ഡലങ്ങളിലും വെല്ലുവിളി ഉയര്‍ത്തുന്നത് ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ്. ഓരോ മണ്ഡലത്തിലും 1000 മുതല്‍ 2000 വരെ വോട്ടുകള്‍ ഓരോ പാര്‍ട്ടിക്കാരും സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന്റെ പ്രതീതി വരുത്താന്‍ മൂന്ന് മുന്നണികള്‍ക്കും കഴിഞ്ഞു. ശക്തമായ മത്സരം നടക്കുന്നതോടെ മറ്റ് സ്ഥാനാര്‍ഥികള്‍ കൈയ്യടക്കുന്ന വോട്ടുകള്‍ വിജയം നിര്‍ണ്ണയിക്കുന്ന സ്ഥിതിയുമുണ്ടാകും.

Election Parties

പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ പോലുള്ള മുസ്‌ലിം സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ സ്വന്തം പ്രവര്‍ത്തകരുടെ വോട്ടുകള്‍ മറിക്കാനുള്ള സാധ്യതകളില്ല. വലിയ രീതിയില്‍ അല്ലെങ്കിലും സ്വാധീനമുള്ള മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മൂന്ന് മുന്നണികളെയും വേണ്ടാത്തവരുടെ വോട്ടുകളും ഇവരിലേക്ക് എത്തും. ലോകസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പത്ത് മണ്ഡലങ്ങളിലായി എഎപി സ്ഥാനാര്‍ഥികള്‍ 60222 വോട്ട് നേടിയിരുന്നു. ഇത്തവണ എഎപിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ഈ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്ന് പറയാനാകില്ല.

പുതുതലമുറയിലെ വോട്ടുകളിലാണ് മുന്നണികള്‍ക്ക് പ്രതീക്ഷ. ഇവരുടെ വോട്ടുകള്‍ അനുകൂലമാകുമെന്ന് മൂന്ന് കുട്ടരും അവകാശപ്പെടുന്നുണ്ട്. ജാതിമത വേര്‍തിരിവുകളും തിരഞ്ഞെടുപ്പില്‍ ഗതി നിര്‍ണ്ണയിക്കും. മുസ്‌ലിം വോട്ടുകളില്‍ എന്‍ഡിഎ മുന്നണിക്ക് വലിയ പ്രതീക്ഷയില്ല. ജില്ലയുടെ ചില മേഖലകളില്‍ ദലിത് സംഘടനകള്‍ അനുകൂലിക്കുമെന്ന് ഇവര്‍ പറയുന്നു. ഇടത്, വലത് മുന്നണികളില്‍ നിന്നാണ് ചെറിയ പാര്‍ട്ടികള്‍ക്ക് വോട്ടുകള്‍ മറിയുക. ഇത് തടയിടാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+