കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരും വോട്ടു ചെയ്യണം...കേരളത്തിന്റെ മനുഷ്യഭൂപടം കുട്ടിപ്പോലീസ്

  • By Desk
Google Oneindia Malayalam News

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടു ചെയ്യണമെന്ന മുദ്രാവാക്യമുയര്‍ത്തി കോട്ടയം ജില്ലാഭരണകൂടത്തിന്റെ വക മനുഷ്യഭൂപടം. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിലെ കുട്ടികളാണ് കേരളത്തിന്റെ മനുഷ്യഭൂപടത്തിനായി കൈയ്യില്‍ കത്തിച്ച മെഴുകുതിരികളുമായി അണി നിരന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്ത് തന്നെ ഇത്തരമൊരു പ്രചാരണം ആദ്യമെന്ന നിലയ്ക്ക് മനുഷ്യഭൂപടം ദേശീയ റെക്കോഡും സ്വന്തമാക്കി.

മണര്‍കാട് സെന്റ് മേരീസ് സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയ പരിപാടിയില്‍ 650 കുട്ടികളാണ് പങ്കെടുത്തത്. വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, പരമാവധി പേരെ പോളിങ് ബൂത്തിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മനുഷ്യഭൂപടം എന്ന പരിപാടി നടപ്പാക്കിയത്. വൈകിട്ടോടെ കുട്ടികള്‍, കത്തിച്ച മെഴുകുതിരികളുമായി കേരളത്തിന്റെ ഭൂപടത്തിന്റെ രൂപത്തില്‍ നിരന്നു.

Manushya Bhoopadam

കേരളത്തിന്റെ ഭൂപടത്തിനകത്ത് കോട്ടയം ജില്ലയുടെ ആകൃതിയില്‍ ഭൂപടം പ്രത്യേകം രൂപകല്പന ചെയ്തിരുന്നു. ദേശീയോദ്ഗ്രഥന സന്ദേശവുമായി മുമ്പ് മനുഷ്യഭൂപടം നിര്‍മിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇത്തരമൊരു സംരംഭം ആദ്യമാണ്. ഇത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ച മനുഷ്യഭൂപടവുമാണെന്ന് സംഘാടകര്‍ പറഞ്ഞു. 84 അടി നീളവും 21 അടി വീതിയമുള്ള മൈതാനത്ത് 1450 അടിയിലായിരുന്നു ഭൂപടം.

കൊല്‍ക്കത്തയിലെ യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ഏഷ്യന്‍ ജൂറി തലവന്‍ ഡോ.സുനില്‍ ജോസഫ് ദേശീയ റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ റെക്കോഡ് ഫലകം ഏറ്റുവാങ്ങി. ഭൂപടം വരച്ച് കുട്ടികളെ അണിനിരത്താന്‍ ആര്‍ട്ടിസ്റ്റ് അശോക് കുമാര്‍, എസ്പിസി നോഡല്‍ ഓഫീസര്‍ ജി അശോക് കുമാര്‍, അസി നോഡല്‍ ഓഫീസര്‍ വേണുഗോപാല്‍, സ്വീപ്പ് സംഘാടകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അസി.കളക്ടര്‍ ആദ്യതിരി തെളിച്ചു.

English summary
Assembly Election 2016: Student Police Cadet of Kottayam formed Human Map of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X