Get Updates
Get notified of breaking news, exclusive insights, and must-see stories!

പീരുമേടില്‍ മത്സരം കനക്കും, ബിജിമോളുടെ മൂന്നാമങ്കം

രണ്ടു തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍ ഇളവുവരുത്തി സിറ്റിങ് എംഎല്‍എ ഇഎസ് ബിജിമോള്‍ക്ക് സിപിഐ മൂന്നാം ഊഴത്തിന് അവസരം നല്‍കിയ മണ്ഡലമാണ് പീരുമേട്. ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷനംഗവും കോണ്‍ഗ്രസ് നേതാവുമായ സിറിയക്ക് തോമസാണ് കന്നി അങ്കത്തിനിറങ്ങി ബിജിമോളെ നേരിടുന്നത്. മണ്ഡലത്തെ മൂന്നു തവണ പ്രതിനിധീകരിച്ച പരേതനായ കെകെ തോമസിന്റെ മകനാണ് സിറിയക്ക്.

ഇതുവരെ നടന്ന 12 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആറുതവണ വീതം ഇടതുപക്ഷവും വലതുപക്ഷവും വിജയിച്ചു. ആരുടെയെങ്കിലും കോട്ടയായി വിശേഷിപ്പിക്കാനാകാത്ത മണ്ഡലം. 2006 ല്‍ സിറ്റിങ് എംഎല്‍എ ഇഎം ആഗസ്തിയെ 5304 വോട്ടിനാണ് ബിജിമോള്‍ വീഴ്ത്തിയത്. 2011ലും ബിജിമോള്‍ വിജയം ആവര്‍ത്തിച്ചു.ഇത്തവണയും ആഗസ്തിയായിരുന്നു എതിരാളി. ഭൂരിപക്ഷം 4777. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 5979 വോട്ടിന്റെ മേല്‍ക്കൈ നേടി.

peerumedu

ബിജെപി നേതാവ് കെ കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പെന്പിളൈ ഒരുമൈ സമരത്തിന് സാക്ഷ്യം വഹിച്ച പ്രദേശങ്ങളും പീരുമോട് മണ്ഡലത്തിലുണ്ട്. തോട്ടം തൊഴിലാളികളുടെ വോട്ട് ഇവിടേയും നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+