ദേവികുളം കോണ്‍ഗ്രസ് കുളം തോണ്ടിയോ?
ആദ്യം പ്രഖ്യാപിച്ച രണ്ടു പേരെയും മാറ്റി മൂന്നാമതെത്തിയ എകെ മണിയാണ് ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഹൈക്കമാന്റ് പട്ടികയില്‍ ദേവികുളത്ത് ആദ്യം സ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആര്‍ രാജാറാം. പിന്നീട് വന്നത് ഡി കുമാര്‍. ഇരുവരും പോസ്റ്ററൊട്ടിച്ച് പ്രചാരണം തുടങ്ങിയതിന് ശേഷമാണ് എകെ മണിയുടെ വരവ്.
തോട്ടം തൊഴിലാളി മേഖലയായ ദേവികുളത്ത് സീറ്റ് നല്‍കി ഐഎന്‍ടിയുസിയുടെ പരാതി പരിഹരിച്ചപ്പോഴാണ് സീറ്റ് കറങ്ങിത്തിരിഞ്ഞ് മണിയില്‍ തന്നെ എത്തിയത്.
മൂന്നാം വിജയം തേടി സിപിഎം രംഗത്തിറക്കിയിരിക്കുന്ന സിറ്റിംഗ് എംഎല്‍എ എസ് രാജേന്ദ്രനെയാണ് പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മണി നേരിടുന്നത്.

അഞ്ചു തവണ ദേവികുളത്ത് മല്‍സരിച്ച എകെ മണി ആദ്യ മൂന്നു തവണ വിജയിച്ചു. 1991, 1996, 2001 വര്‍ഷങ്ങളില്‍. പക്ഷെ 2006 ല്‍ 5887 വോട്ടിനും 2011 ല്‍ 4078 വോട്ടിനും എസ് രാജേന്ദ്രനോട് പരാജയപ്പെട്ടു. പൊമ്പിളൈ ഒരുമൈ, എഐഎഡിഎംകെ എന്നിവ പിടിക്കുന്ന വോട്ടുകള്‍ ഇക്കുറി നിര്‍ണായകമാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 9121 വോട്ടിന്റെ മെച്ചപ്പെട്ട ലീഡുണ്ടായിരുന്നു. ദേവികുളത്തെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കിട്ടപ്പ നാരായണ സ്വാമിയുടെ അനുജന്‍ എന്‍ചന്ദ്രനെ ബിജെപി രംഗത്തിറക്കിയിരിക്കുന്നു.












Click it and Unblock the Notifications