തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു
ഇടുക്കി: തൊടുപുഴയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെക്കുറിച്ചുളള ആശയക്കുഴപ്പം തുടരുന്നു. കേരളാ കോണ്‍ഗ്രസ്(ജേക്കബ്) മുന്‍ ജില്ലാ പ്രസിഡന്റ് റോയി വാരികാട്ടിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചെങ്കിലും അണികളുടെ ശക്തമായ എതിര്‍പ്പ് മൂലം പ്രഖ്യാപനം വൈകുകയാണ്.
ഇതിനിടെ സ്ഥാനാര്‍ഥിക്കെതിരെ നവമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.
തൊടുപുഴയിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംഎം മണി കട്ടപ്പനയില്‍ പറഞ്ഞു സ്വതന്ത്ര സ്ഥാനാര്‍ഥിയാകും രംഗത്തിറങ്ങുക. നാലു ദിവസത്തിനുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആരുടെ പേരും പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന്റെ കത്ത് സംസ്ഥാന സെക്രട്ടേറിയറ്റിനു ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഹൈറേഞ്ച് സമിതിയുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. അവരുടെ നിലപാട് അവര്‍ തന്നെ പ്രഖ്യാപിക്കും. ഇപ്പോഴും സമിതിയുമായി യോജിച്ചു തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്നും മണി പറഞ്ഞു.
ഇതിനിടെ ജില്ലയില്‍ എല്‍ഡിഎഫുമായി ഹൈറേഞ്ച് സംരക്ഷണ സമിതി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്ജും റോഷി അഗസ്റ്റിനും ഏറ്റുമുട്ടുന്ന ഇടുക്കി അസംബ്ലി മണ്ഡലത്തിലും എംഎം മണി മല്‍സരിക്കുന്ന ഉടുമ്പഞ്ചോല മണ്ഡലത്തിലും സമിതിയുടെ പിന്തുണ നിര്‍ണായകമാണ്.












Click it and Unblock the Notifications