Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശ് മുഖ്യമന്ത്രിക്കസേര ലക്ഷ്യം വെച്ചു നടക്കുന്ന സ്വപ്നജീവി!!! അനന്തകുമാറിന്റെ വാക്കുകൾ

ഹരിപ്പാട്: മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് നടക്കുന്ന സ്വപ്നജീവിയാണ് രമേശ് ചെന്നിത്തല. എംപി, എംഎൽഎ, മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച രമേശ് മുഖ്യമന്ത്രിയായാൽ ജനങ്ങളെയും ഹരിപ്പാട്ടുകാരെയും മറക്കും. റോഡ്, വൈദ്യുതി, കുടിവെള്ളം, ക്രമസമാധാനം, സുരക്ഷ എന്നീ കാര്യങ്ങളിലൊന്നും യാതൊന്നും ചെയ്യാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞിട്ടില്ല.-കേന്ദ്ര പെട്രോളിയം സഹമന്ത്രി അനന്തകുമാറിന്റെതാണ് വാക്കുകൾ.

കഴിഞ്ഞ 68 വർഷത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ യുഡിഎഫ് വരുത്തിയ വിനാശവും എൽഡിഎഫ് വരുത്തിയ വിദ്വേഷവും മൂലം വികസനം ഉണ്ടായില്ല. ബാർ ബാബുവും കുംഭകോണത്തിന്റെ മാസ്റ്റർ പിണറായി വിജയനും ഇരുമുന്നണികൾക്കും തലവേദനയാണ്. ഉമ്മൻചാണ്ടി സോളാർ കേസിലും പിണറായി വിജയൻ ലാവലിൻ കേസിലും കുടുങ്ങികിടക്കുകയാണ്. കേരളത്തിൽ വ്യവസായങ്ങളോ തൊഴിൽ സംരഭങ്ങളോ ഇല്ലാത്തതിനാൽ ഇവിടുത്തെ മിടുക്കരായ യുവാക്കൾ തൊഴിൽ തേടി അന്യദേശത്ത് പോകുകയാണെന്നും ഇതിനെല്ലാം മാറ്റം ഉണ്ടാകണമെങ്കിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അധികാരത്തിലെത്തണമെന്നും മന്ത്രി പറഞ്ഞു.

Ananth Kumar

ഹരിപ്പാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി പ്രസാദ് ഡമ്മി സ്ഥാനാത്ഥിയാണെന്നും ഇവിടെ മത്സരം യുഡിഎഫും എൻഡിഎ യും തമ്മിലാണെന്നും മന്ത്രി പറഞ്ഞു. ഹരിപ്പാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡി അശ്വിനിദേവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുമാരപുരത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരിപ്പാട് രമേശ് ചെന്നിത്തല ബിജെപിയുമായി രഹസ്യ ഉടമ്പടിഉണ്ടാക്കിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. അതുകൊണ്ടാണ് അശ്വിനിദേവിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത് എന്നായിരുന്നു ആക്ഷേപം. ഈ ആക്ഷേപത്തെ മറികടക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+