കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കച്ചമുറുക്കി മുന്നണികള്‍; മലപ്പുറം പ്രചാരണച്ചൂടില്‍

  • By നിതിൻ പി
Google Oneindia Malayalam News

മലപ്പുറം: ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്, മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ്. മിക്ക മണ്ഡലങ്ങളിലും ഇതു വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ത്രികോണ മത്സരം നടക്കുന്നു എന്നതു തന്നെയാണ് ഇത്തവണത്തെ പ്രത്യേകത. ബിജെപി ഇത്തവണ എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കണമെന്ന പ്രതീക്ഷയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മലപ്പുറത്ത് ലീഗിനെ തറ പറ്റിച്ച് ഇടതു പക്ഷത്തിനും ബിജെപിക്കും ജയിച്ചു കയറാന്‍ വളരെ ബുദ്ധിമുട്ടുമാണ്. എങ്കിലും ഇരു മുന്നണികളും തങ്ങളുടെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ യാതൊരു കുറവും വരുത്തുന്നില്ല.

OK Thangal

വള്ളിക്കുന്നില്‍ മുസ്ലീം ലീഗ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായ് ഒരുപാട് മുന്നേറിയിട്ടുണ്ട്. കുടുംബ സംഗമങ്ങളും നവ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചരണങ്ങളുമായ് ഹമീദ് മാഷ് പ്രചരണത്തിരക്കിലാണ്. ഇടതു മുന്നണിക്കു വേണ്ടി ഐഎന്‍എല്ലിലെ ഒകെ തങ്ങള്‍ ആണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. ജനങ്ങളെ നേരിട്ടു കണ്ടും കുടുംബ സംഗമങ്ങള്‍ നടത്തിയും ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

Hameed

ഐഎന്‍എല്ലിനെ മത്സരത്തിനിറക്കിയതില്‍ ഇടതുപക്ഷ അണികളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ വ്യത്യസ്ത അഭിപ്രായങ്ങളെ തങ്ങള്‍ക്കനുകൂലമായ് മാറ്റാനാണ് ബിജെപിയുടെ ശ്രമം. ജനചന്ദ്രന്‍ മാഷാണ് ബിജെപി സ്ഥാനാര്‍ത്ഥി.

തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് ഒന്നാം ഘട്ടപ്രചാരണം പൂര്‍ത്തിയാക്കി. മണ്ഡലത്തിലെ വികസന മുരടിപ്പും ജനവിരുദ്ധ നയങ്ങളുമാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പുളിക്കലകത്ത് നിയാസ് പ്രധാന പ്രചാരണ ആയുധമാക്കുന്നത്. പണ്ടു മുതലേ മണ്ഡലത്തിലെ പ്രധാന ആവശ്യമായ പരപ്പനങ്ങാടിയിലെ മീന്‍ പിടുത്ത തുറമുഖം ഇപ്പോഴും കടലാസില്‍ത്തന്നെ ഉറങ്ങുകയാണെന്ന് നിയാസ് പറയുന്നു. വ്യവസായ സ്ഥാപനങ്ങളുടെ അപര്യാപ്തത, രൂക്ഷമായ കുടിവെള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പ്രചരണായുധങ്ങള്‍

English summary
Kerala Assembly Election 2016: Vallikkunnu, Thirurangadi Election Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X