കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ അങ്ങനെ ആഗ്രഹിയ്ക്കുന്നുവെന്ന് വിഎസ്... അഭിമുഖം വിവാദത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനുള്ളില്‍ പുതിയ വിവാദം സൃഷ്ടിച്ച് വിഎസ് അച്യുതാനന്ദന്റെ അഭിമുഖം. ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്.

താന്‍ മുഖ്യമന്ത്രിയാകണം എന്ന് ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നു എന്ന് വിഎസ് പറഞ്ഞതായാണ് അഭിമുഖത്തിലുള്ളത്. എന്നാല്‍ ഇത് നിഷേധിച്ച് വിഎസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചില വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായും വിഎസ് പറഞ്ഞതായി അഭിമുഖത്തിലുണ്ട്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിയ്ക്കും എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും അക്കാര്യം ആവര്‍ത്തിയ്ക്കുകയും ചെയ്തിരുന്നു.

അഭിമുഖം

അഭിമുഖം

ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് വിഎസ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സിപിഎമ്മില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിയ്ക്കുന്നത്.

ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നു

ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നു

താന്‍ മുഖ്യമന്ത്രി ആകണം എന്ന് ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നു എന്ന് വിഎസ് പറഞ്ഞതായാണ് അഭിമുഖത്തിലുള്ളത്.

പാര്‍ട്ടി തീരുമാനിയ്ക്കും

പാര്‍ട്ടി തീരുമാനിയ്ക്കും

എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി കേന്ദ്ര നേതൃത്വവും എല്‍ഡിഎഫ് നേതൃത്വവും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിയ്ക്കുകയെന്ന് അഭിമുഖത്തില്‍ വിഎസ് വിശദീകരിയ്ക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചില വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് വിഎസ് പറഞ്ഞതായും അഭിമുഖത്തിലുണ്ട്. അക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചചെയ്യുമെന്നും വിഎസ് പറയുന്നുണ്ട്.

English summary
Assembly Election 2016: VS Achuthanandan's Indian Express interview in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X