Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെ മണിക്ക് സീറ്റില്ല, മൂന്നാറില്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി

ഇടുക്കി: എകെ മണിക്ക് ദേവികുളം നിയോജക മണ്ഡലത്തില്‍ സീറ്റ് ലഭിക്കില്ലെന്ന വാര്‍ത്ത പരന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസായ കരുണാകരന്‍ ഭവന്‍ അടച്ചുപൂട്ടി. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് എകെ മണിക്ക് ഇത്തവണ സീറ്റില്ലെന്നുള്ള വാര്‍ത്ത ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഓഫീസ് പൂട്ടിയത്. എകെ മണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതുവരെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ഓഫീസ് പൂട്ടി സമരം ചെയ്തപ്പോള്‍ എകെ മണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല.

Devikulam Congress

എന്നാല്‍ ഈ സമയം തന്നെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജാറാമിന്റെ പേരാണ് നേതൃത്വം പരിഗണിക്കുന്നതെന്ന വാര്‍ത്ത പരന്നു. ഇത് അറിഞ്ഞതോടെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്മാറി. എന്നാല്‍ രാത്രി വൈകിയും ഓഫീസ് തുറക്കാന്‍ പ്രവര്‍ത്തകര്‍ അനുവദിച്ചിട്ടില്ല.

ദേവികുളത്ത് നിന്ന് മുന്പും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണ് എഖെ മണി. ഐഎന്‍ടിയുസിയുടെ നേതാവും ആണ്. കഴിഞ്ഞ തവണ സിപിഎമ്മിന്‍റെ എസ് രാജേന്ദ്രനെതിരെ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും മണി തന്നെയാകും ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നാണ് പറഞ്ഞ് കേട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+