കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് അച്യുതാനന്ദന്റെ സ്വയം വിമര്‍ശനം.... അബദ്ധം പിണഞ്ഞു, പിന്നെ തിരുത്തും

Google Oneindia Malayalam News

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദന്റെ സ്വയം വിമര്‍ശനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ വളരെ സൂക്ഷിച്ച് വേണം എന്ന് വിഎസ് നേരത്തെ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഫലത്തില്‍ തനിയ്ക്ക് തന്നെ അബദ്ധം പിണഞ്ഞു എന്നാണ് വിഎസ് പറയുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം വിവാദമായ സാഹചര്യത്തിലാണ് വിഎസിന്റെ ഫേസ്ബുക്ക് പ്രതികരണം. താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നു എന്ന് വിഎസ് പറഞ്ഞതായാണ് അഭിമുഖത്തില്‍ ഉണ്ടായിരുന്നത്. ഇത് വിഎസ് നിഷേധിയ്ക്കുകയും പത്രം അഭിമുഖത്തിന്റെ ഓഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു.

VS Achuthanandan

ആ സംഭവത്തില്‍ താന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നാണ് വിഎസ് പറയുന്നത്. കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അത് തന്നെത്തന്നെ ആണെന്നും വിഎസ് പറയുന്നു. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍പ്രസിദ്ധീകരിച്ച പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരം ആണെന്നും വിഎസ് പറഞ്ഞിരുന്നു. എന്നാല്‍ ഫേസ്ബുക്കിലൂടെ ആ പ്രയോഗം വിഎസ് നിരുപാധികം പിന്‍വലിയ്ക്കുകയും ചെയ്തു.

ഇതാണ് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഒരു സ്വയം വിമര്‍ശനം

ഈ മാസം 18 ന് രണ്ട് പത്രലേഖകരോട് അഞ്ച് മിനുട്ട് സംസാരിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ. അതിലൊരാള്‍ കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന്‍ ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാര്‍ട്ടിയാണ് അത് തീരുമാനിക്കുന്നത് എന്നു ഞാന്‍ പറഞ്ഞു. വേറൊരു ചോദ്യം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപട്ടികയെക്കുറിച്ച് ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു. ആക്ഷേപമുണ്ടാകാം എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. പക്ഷേ അച്ചടിച്ചു വന്നത് കേരളത്തിലെ ജനങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു എന്ന്‍ ഞാന്‍ പറഞ്ഞു എന്നാണ് ഞാന്‍ അറിഞ്ഞത്. സ്ഥാനാര്‍ഥിപട്ടികയില്‍ എനിക്ക് ആക്ഷേപം ഉണ്ടെന്നും അച്ചടിച്ചു വന്നു. ചോദ്യങ്ങളും ഉത്തരങ്ങളും അച്ചടിച്ചുവന്നതും വ്യത്യസ്തമായ രീതിയില്‍ വായിച്ചെടുക്കാം എന്ന തരത്തിലായി.
ഇതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അത് എന്നെയാണ്. വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന പത്രലേഖഖരുടെ മുന്നില്‍ വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതെന്ന് ഞാന്‍ ഒരു പോസ്റ്റില്‍ എന്നോട് തന്നെ ഉപദേശരൂപേണ പറഞ്ഞിരുന്നു. ഫലത്തില്‍ എനിക്കുതന്നെ അബദ്ധം പറ്റി. ഞാന്‍ പോസ്റ്റില്‍ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടുപോയ ആ പാവപ്പെട്ട ആര്‍ച്ച്ബിഷപ്പിന്‍റെ സ്ഥിതിയിലാണ് ഞാനുമിപ്പോള്‍. ഇത്തരം അബദ്ധം ഇനി ആവര്‍ത്തിക്കില്ല.

ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരം ആണ് എന്ന് ഞാന്‍ ഇന്ന് പത്രലേഖകരോട് പറഞ്ഞു. ആ പദപ്രയോഗം പാടില്ലായിരുന്നു. ഞാന്‍ ആ പദപ്രയോഗം നിരുപാധികം പിന്‍വലിക്കുന്നു.

English summary
Assembly Election 2016: VS Achuthanandan's self criticism on Facebook. He withdrew his remarks about journalists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X