Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരപരാധിത്വം തെളിയിക്കും; സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസ്. മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം എല്‍ എ സ്ഥാനം രാജി വാക്കണമെന്നോ എന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

vsivankutty-cpm1

വീണ്ടുമൊരു റംബുട്ടാൻ കാലം; 'അടിപൊളി' ചിത്രങ്ങളുമായി അഹാന

സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുളള ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടി വരും. മുൻ മന്ത്രിമാരായ കെടി ജലീൽ, ഇപി ജയരാജൻ എന്നിവരും കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരും വിചാരണം നേരിടണം. ശക്തമായ നിരീക്ഷണങ്ങളോടെയാണ് സുപ്രീം കോടതിയുടെ വിധിപ്രസ്താവം. നിയമസഭയിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ചൂണ്ടികാട്ടി.

എംഎൽഎമാർക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് വ്യക്തമാക്കിയ കോടതി ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷയെന്നും ചൂണ്ടികാട്ടി. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി. അംഗങ്ങള്‍ അവരുടെ സത്യവാചകത്തിനോട് നീതി പുലര്‍ത്തണം. എങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+