മഹാബലി പ്രതിമയ്ക്ക് ഭീഷണി; ഓണം വാമന ജയന്തി, ക്ഷേത്രത്തില്‍ അസുര പ്രതിമ വേണ്ടെന്ന് സംഘപരിവാര്‍
കൊച്ചി: ഓണം വാമന ജയന്തി എന്ന് അവര്‍ത്തിച്ച് സംഘപരിവാര്‍. തൃക്കാക്കര വാമന ക്ഷേത്രത്തില്‍ മഹാബലിയുടെ പ്രതചിമ സ്ഥാപിക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്. ഈ സംഭവം വന്നതോടെ മഹാബലി വീണ്ടും വിവാദത്തിലായിരിക്കുകയാണ്. അസുരനായ മഹാബലി വാനമമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് സംഘപരിവാറിന്റെ വാദം.
കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍സ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഹിന്ദു ഐക്യവേദി നിലപാടെടുത്തു. ദേശീയ പത്രമായ ഡെക്കാണ് ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളികള്‍ മഹാബലിയെ ആരാധിക്കുന്നതിനോ ഓണം ആഘോഷിക്കുന്നതിനോ ഞങ്ങള്‍ എതിരല്ല. എന്നിരുന്നാലും, വാമന മൂര്‍ത്തിയുടെ ഏക ക്ഷേത്രമായ ഇവിടെ മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത് എന്തിനാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇഎസ് ബിജു ചോദിക്കുന്നു.

എന്തിന് ക്ഷേത്രത്തില്‍?
തൃക്കാക്കര മുനിസിപ്പാലിറ്റിയിലോ കളമശ്ശേരി മുനിസിപ്പാലിറ്റിലോ പ്രതിമ സ്ഥാപിക്കാമല്ലോ എന്തിനാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരിക്കില്‍ ഇത് സ്ഥാപിക്കുന്നതെന്തിനാണെന്ന് ഹിന്ദു ഐക്യവേദി ചോദിക്കുന്നു.

ആചാര ലംഘനമല്ല
എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നത് ആചാര ലംഘനമാണെന്ന നിലപാടിനോട് യോജിരക്കാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

പോലീസ് ഇടപെടണം
മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത് ദേവസ്വം ബോര്‍ഡ് വിലക്കുവാങ്ങിയ സ്ഥലത്താണെന്നും പ്രതിമ സ്ഥാപിക്കുന്നതിന് ഹിന്ദു ഐക്യവേദിയുടെ എതിര്‍പ്പുള്ളതിനാല്‍ പോലീസ് ഇടപെടണമെന്നും ദേവസ്വം ബോര്‍ഡ് കേടതിയില്‍ ആവശ്യപ്പെട്ടു.

പ്രതിമ നിര്‍മ്മാണം ആരംഭിച്ചു
മഹാബലിയുടെ പ്രതിമ നിര്‍മ്മാണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാമനജയന്തി
തിരുവോണം മഹാബലിയുടെ ഓര്‍മ്മ പുതുക്കുന്ന ഉത്സവമല്ലെന്നും വാമനജയന്തിയാണെന്നുമാണു സംഘപരിവാറിന്റെ പ്രചാരണം. ആര്‍എസ്എസിന്റെ മുഖമാസികയായ കേസരിയില്‍ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രൂപം
അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിനു കീഴിലുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ വാമനാവതാരണം അസുര രാജാവായ മഹാബലിയെ ചവിട്ടിതാഴ്ത്തുന്ന രൂപത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.

തുല്ല്യ നീതിയുടെ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നു
തുല്യനീതിയുടെകാലത്തെയാണ് മഹാബലിയുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതെന്നും അത് വര്‍ണവിവേചനത്തിന്റെ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും ദലിത്, പുരോഗമന ജനാധിപത്യ സംഘടനകളും വ്യക്തമാക്കി.

ചിലവ് ഒരു കോടി
ഒരു കോടി രൂപയോളം ചെലവഴിച്ചാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് .
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications