കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിന് ശേഷം എല്‍നിനോ എത്തുന്നു; കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഗവേഷകര്‍

Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയത്തിന് ശേഷം ഇനി വരൾച്ച | News Of The Day | Oneindia Malayalam

മഹാപ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിന് മുന്നേ കേരത്തില്‍ വരള്‍ച്ച രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിലെ രണ്ട് പ്രതിഭാസങ്ങളാണ് ലാ നിനായും എല്‍ നിനോയും. ലാ നിന എന്ന പ്രതിഭാസത്തിനാണ് ഈ വര്‍ഷം ആദ്യത്തോടെ തുടക്കമായത്.

<strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി</strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി

ഇതേ തുടര്‍ന്നാണ് കേരളമുള്‍പ്പടേയുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഈ വര്‍ഷം ഭേദപ്പെട്ട മഴ ലഭിച്ചത്. എന്നാല്‍ ലാ നിനയില്‍ നിന്ന് നേരെ വിപരീതമാണ് എല്‍ നിനോ. ഈ പ്രതിഭാസം ശക്തമായാല്‍ വടക്കുകിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയ്ക്ക് ലഭിക്കേണ്ട മഴക്ക് വെല്ലുവിളിയാകും. ഇത് കടുത്ത വരള്‍ച്ചയിലേക്കായിരിക്കും നയിക്കുക.

<strong>നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം</strong>നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം

ലാ നിനയും എല്‍നിനോയും

ലാ നിനയും എല്‍നിനോയും

ലോകത്ത് കാണപ്പെടുന്നതിന്റെ ഏറ്റവും ശക്തമായ കാലാവസ്ഥ പ്രതിഭാസങ്ങളാണ് ലാ നിനയും എല്‍നിനോയും. പസഫിക്കിന്‍രെ തെക്കുകിഴക്കുഭാഗം ചൂടുപിടിക്കുന്നതാണ് എല്‍ നിനോ പ്രതിഭാസം.

കാലാവസ്ഥ

കാലാവസ്ഥ

ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യ വാതങ്ങളുടെ ഗതി മാറും. എല്‍ നിനോ പ്രതിഭാസം മൂലം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വീശേണ്ട വാണിജ്യവാതങ്ങള്‍ ഗിതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യു.

വരള്‍ച്ച കൂടുതല്‍ ശക്തമാക്കും

വരള്‍ച്ച കൂടുതല്‍ ശക്തമാക്കും

ഇത് എല്ലാ വന്‍കരകളിലേയും കാലവസ്ഥയേയും ബാധിക്കും. കേരളത്തില്‍ കനത്ത മഴ ലഭിച്ചെങ്കിലും ഇന്ത്യയില്‍ ഇക്കുറി ആകെ ലഭിച്ച മഴയില്‍ ഏതാണ്ട് 30 ശതമാനം കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. ശൈത്യകാലത്തോടെ എല്‍ നിനോയെത്തുന്നത് വരള്‍ച്ച കൂടുതല്‍ ശക്തമാക്കും.

എല്‍ നിനോയുടെ ആഘാതം

എല്‍ നിനോയുടെ ആഘാതം

മഴ വന്‍നാശം വിതച്ച കേരളത്തില്‍ പോലും വരള്‍ച്ച രൂക്ഷമാവും. മഞ്ഞുകാലത്തിന് ശേഷമായിരിക്കും എല്‍ നിനോയുടെ ആഘാതം കൂടുതല്‍ രൂക്ഷമാകുക. മികച്ച മഴ ലഭിക്കുന്ന ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തി പകുതിയായെങ്കിലും എല്‍ നിനോ കുറയ്ക്കും.

വരള്‍ച്ചയുടെ ലക്ഷണങ്ങള്‍

വരള്‍ച്ചയുടെ ലക്ഷണങ്ങള്‍

മണ്‍സൂണില്‍ ശക്തമായ മഴ ലഭിച്ചാലും എല്‍ നിനോ ഘട്ടത്തില്‍ കേരളത്തില്‍ സാധാരണയായി വരള്‍ച്ച നേരിടാറുണ്ട്. ഇപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങളെന്ന കാലാവസ്ഥ നീരീക്ഷര്‍ മുന്നറിയ്പ്പ് നല്‍കുന്ന സാഹചര്യത്തല്‍ മഴ കനിഞ്ഞില്ലെങ്കില്‍ അടുത്ത മാസങ്ങളില്‍ കൊടുംവരള്‍ച്ചായിരിക്കും കേരളം ഉള്‍പ്പടോയുള്ള പ്രദേശങ്ങള്‍ നേരിടേണ്ടി വരിക.

ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍

ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സമുദ്രാന്തരീക്ഷങ്ങള്‍ക്ക് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍ നിനോ. കിഴക്കന്‍ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിത്.

'ശിശു'

'ശിശു'

15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍ നിനോക്കാവും. ഉണ്ണിയേശുവിനെ സൂചിപ്പിക്കുന്ന 'ശിശു' എന്ന അര്‍ത്ഥമാണ് സ്പാനിഷ് ഭാഷയില്‍ എല്‍ നിനോ എന്ന പേരിനുള്ളത്. ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് ശാന്തസമുദ്രത്തിന്റെ തെക്കോ അമേരിക്കയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഉണ്ടാകുന്ന താപവര്‍ദ്ധന ക്രിസ്മസിനടുത്ത സമയത്ത് ശ്രദ്ധിക്കപ്പെടുന്നതിനാലാണ് ഈ പേരുണ്ടായത്.

ദക്ഷിണേന്ത്യയില്‍

ദക്ഷിണേന്ത്യയില്‍

2010 മാര്‍ച്ചിന് ശേഷം പെസഫിക്കില്‍ 2015ലാണ് എല്‍നിനോ ശക്തിപ്പെട്ടത. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ച ഉണ്ടാകാന്‍ ഇത് കാരണമാകുന്നു.ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലപ്പെടാനും ഇത് കാരണമാകുന്നു.യൂറോപ്പില്‍ ചൂടുകൂടിയ ശരത്കാലത്തിനും, കൂടുതല്‍ ശൈത്യമേറിയ തണുപ്പുകാലത്തിനുമാണ് എല്‍നിനോ കാരണമാകുന്നു.

വന്‍തോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും

വന്‍തോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും

കനത്ത മഴയും ചുഴലിക്കാറ്റും വിതയ്ക്കുന്ന ദുരിതങ്ങള്‍ക്ക് പുറമേ, ലോകത്തിന്റെ പല ഭാഗങ്ങളിലും വന്‍തോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എല്‍നിനോ വഴിവെയ്ക്കും. ഇത് കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്ക് ലോക തലത്തിലും തിരിച്ചടിയുണ്ടാക്കും

English summary
at the fag end of a distressing monsoon comes el nino
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X