ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

അറ്റ്‌ലസ് രാമചന്ദ്രൻ മല്യയേയും നീരവ് മോദിയേയും പോലെ? ബാങ്കുകളെ പറ്റിച്ച കോർപ്പറേറ്റ്? ഞെട്ടിക്കും...

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദുബായ്/തിരുവനന്തപുരം: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ആണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത്. ഏറെ ദുരിതങ്ങളും കഷ്ടപ്പാടുകളും ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് സഹിക്കേണ്ടി വന്നു. കൂടെയുണ്ടാകും എന്ന് കരുതിയ പലരും കുതികാല്‍ വെട്ടുകയും ചെയ്തു.

  എന്നാലും ഒടുവില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ആണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്. രാമചന്ദ്രന് കടുത്ത ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുക മാത്രമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

  എന്നാല്‍ ഇതൊന്നും അല്ല ഇപ്പോഴത്തെ വിഷയം. അറ്റ്‌ലസ് രാമചന്ദ്രനെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയോടും നീരവ് മോദിയോടും ഉപമിക്കാമോ എന്നാണ് ചോദ്യം. അത്തരം ഒരു ഉപമ നടത്തിയത് കേരളത്തിലെ പ്രമുഖ വാര്‍ത്ത അവതാരകന്‍ ആയ വിനു വി ജോണ്‍ തന്നെ ആയിരുന്നു.

  രാമചന്ദ്രന് വേണ്ടി

  രാമചന്ദ്രന് വേണ്ടി

  തടവില്‍ കഴിയുന്ന ഒരു വ്യക്തിക്ക് വേണ്ടി കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ അത് അറ്റ്‌ലസ് രാമചന്ദ്രന് വേണ്ടിയിട്ടായിരുന്നിരിക്കണം. അപ്രതീക്ഷിതം ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റും ജയില്‍വാസവും എല്ലാം. ഒരു കച്ചവടക്കാരന്‍ മാത്രം ആയിരുന്നില്ല അറ്റ്‌ലസ് രാമചന്ദ്രന്‍ മലയാളികള്‍ക്ക്.

  ആയിരം കോടിയുടെ 'തട്ടിപ്പ്'

  ആയിരം കോടിയുടെ 'തട്ടിപ്പ്'

  വിവിധ ബാങ്കുകളില്‍ നിന്നായി കടം എടുത്ത ആയിരം കോടിയോളം രൂരപ( 550 മില്യണ്‍ ദിര്‍ഹം) തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ആണ് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലാകുന്നത്. കോടിക്കണക്കിന് രൂപയുടെ ചെക്കുകള്‍ മടങ്ങിയതോടെ ബാങ്കുകള്‍ യുഎഇ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇത്.

  പറ്റിച്ച് കടന്നതാണോ?

  പറ്റിച്ച് കടന്നതാണോ?

  എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ഏതെങ്കിലും ബാങ്കിനേയോ വ്യക്തിയേയോ പറ്റിച്ച് കടന്നുകളയുകയായിരുന്നില്ല. ബിസിനസില്‍ സംഭവിച്ച നഷ്ടം ആയിരുന്നു അദ്ദേഹത്തിന്റെ പതനത്തിന് കാരണം. അതിനെ ഒരു തട്ടിപ്പ് ആയി വിശേഷിപ്പിക്കാന്‍ ആകുമോ എന്ന് തന്നെ സംശയം ആണ്.

  വിനു വി ജോണ്‍ പറയുന്നത്

  വിനു വി ജോണ്‍ പറയുന്നത്

  വിജയ് മല്യയുടേയും നീരവ് മോദിയുടേയും കിട്ടാക്കടങ്ങലില്‍ പ്രതിഷേധിക്കുന്നവര്‍, അറ്റ്‌ലസ് രാമചന്ദ്രനെ പിന്തുണയ്ക്കുന്നത് എന്തിനാണ്? വായ്പ എടുത്ത കോടികള്‍ ഇന്ത്യന്‍ പൊതുമേഖല ബാങ്കുകള്‍ക്കടക്കം നല്‍കാനില്ലേ രാമചന്ദ്രനും. ബാങ്കുകളെ പറ്റിക്കുന്ന കോര്‍പറേറ്റുകളുടെ പട്ടികയില്‍ അറ്റ്‌ലസും വരില്ലേ?- വിനു വി ജോണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു.

  ശുദ്ധ തോന്നിവാസം

  ശുദ്ധ തോന്നിവാസം

  വിനു വി ജോണിനെ പോലെ ഒരാള് ഇത്തരം ഒരു പരാമര്‍ശം നടത്താമോ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. കാരണം വ്യക്തമാണ്. അറ്റ്‌ലസ് രാമചന്ദ്രന്‍ ആരേയെങ്കിലും പറ്റിച്ച് രാജ്യം വിട്ട് പോയിട്ടില്ല. വായ്പ എടുത്ത പണം എല്ലാം തിരിച്ചടയ്ക്കാം എന്ന് തന്നെ ആണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.

  പറ്റിച്ച് കടന്നവര്‍

  പറ്റിച്ച് കടന്നവര്‍

  എന്നാല്‍ വിജയ് മല്യയും നീരവ് മോദിയും എന്തായാലും അറ്റ്‌ലസ് രാമചന്ദ്രന്റെ ഗണത്തില്‍ പെടില്ല. കേസുണ്ടാകും എന്ന് ഉറപ്പായപ്പോള്‍ രാജ്യം വിട്ട് പോയവരാണ് രണ്ട് പേരും. രണ്ട് പേരും ബാങ്കുകളെ പറ്റിച്ച് പണം തട്ടിയതിന് രാഷ്ട്രീയ സ്വാധീനവും വേണ്ടുവോളം ഉപയോഗിച്ചിട്ടും ഉണ്ട്.

  ചെറിയ തട്ടിപ്പല്ല

  ചെറിയ തട്ടിപ്പല്ല

  വിജയ് മല്യ ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് മുങ്ങിയത് ചെറിയ തുക വായ്പ എടുത്തിട്ടൊന്നും ആയിരുന്നില്ല. ഏതാണ്ട് 9,000 കോടി രൂപയുടെ വായ്പയാണ് വിവിധ ബാങ്കുകളിലായി മല്യയുടെ വായ്പ.

  പതിമൂവായിരം കോടി രൂപ വായ്പ എടുത്ത് മുങ്ങിയ ആളാണ് നീരവ് മോദി. രണ്ട് പേരും ഇന്ത്യയിലെ നിയമത്തെ നേരിടാന്‍ നില്‍ക്കാതെ രാജ്യം വിട്ടവരാണ്.

  താരതമ്യം ശരിയല്ല

  താരതമ്യം ശരിയല്ല

  ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വിജയ് മല്യ, നീരവ് മോദി സംഘങ്ങളോട് അറ്റ്‌ലസ് രാമചന്ദ്രനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് പലരും പറയുന്നത്. എന്തായാലും വിനു വി ജോണ്‍ അതുകൊണ്ടൊന്നും തന്റെ നിലപാട് തിരുത്തിയിട്ടില്ലെന്നത് വേറെ കാര്യം.

  കലിപ്പിന് കാരണം?

  കലിപ്പിന് കാരണം?

  എന്താണ് വിനു വി ജോണിന് അറ്റ്‌ലസ് രാമചന്ദ്രനോട് ഇത്ര ദേഷ്യം എന്നും ചിലര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കൈരളി ചാനലിലെ പല പരിപാടികളുടേയും സ്‌പോണ്‍സര്‍ ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ആളും ആണ്. മാത്രമല്ല, ജയില്‍ മോചിതനായതിന് ശേഷം അദ്ദേഹം ആദ്യം നല്‍കിയ അഭിമുഖം കൈരളി ചാനലിന് തന്നെ ആയിരുന്നു- ഇതൊക്കെ ആകാമത്രെ, വിനു വി ജോണിനെ ചൊടിപ്പിച്ചത്.

  വിനുവി ജോണിന്റെ ട്വീറ്റ്

  ഇതാണ് വിനു വി ജോണിന്റെ ട്വീറ്റ്‌

  English summary
  Atlas Ramachandran done same thing as Vijay Mallya and Nirav Modi had done- What Vinu V John tweets

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more