കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടീശ്വരനില്‍ നിന്ന് ജയില്‍പുള്ളിയിലേക്ക്; ചതിച്ചതാര്, അറ്റ്ലസ് രാമചന്ദ്രന്‍ തന്നെ പറഞ്ഞത്

Google Oneindia Malayalam News

ദുബായ്: കയറ്റിറങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജീവിതത്തിന് ഏറ്റവും മികച്ച അറ്റ്ലസ് രാമചന്ദ്രന്‍. ഒടുവില്‍ വീണുപോയ ഇടത്ത് നിന്നും പൊരുതികയറിക്കൊണ്ടിരിക്കുന്ന വേളയില്‍ മരണത്തിലൂടെയുള്ള മടക്കവും. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഹൃദായാഘതമാണ് മരണ കാരണം. സംസ്കാരം ഇന്ന് വൈകീട്ടോടെ ദുബായില്‍ തന്നെ നടക്കും. ജല്ല്വറി, ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും തിളങ്ങിയ രാമചന്ദ്രന് സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015 മുതല്‍ മൂന്ന് വർഷം ജയില്‍വാസവും അനുഭവിക്കേണ്ടി വന്നിരുന്നു.

തൃശൂർ മധുകരയിലാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജനനം.

1942 ജൂലൈ 31ന് തൃശൂർ മധുകരയിലാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജനനം. കൊമേഴ്സ് ബിരുദദാരിയായ രാമചന്ദ്രന്‍ ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് തുടങ്ങിയത്. കാനറാ ബാങ്കിലും എസ് ബി ടിയിലും ഉദ്യോഗസ്ഥനായി സേവനം അനുഷ്ടിച്ചു. എന്നാല്‍ ബിസിനസ് മോഹം ഉള്ളിലുണ്ടായിരുന്ന അദ്ദേഹം 1970 കളില്‍ ബാങ്ക് ഉദ്യോഗം വിട്ട് ഗള്‍ഫിലേക്ക് കുടിയേറി. തുടക്കത്തില്‍ കുവൈത്തിലും ബാങ്ക് ജോലിയായിരുന്നു.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

ബാങ്ക് ഉദ്യോഗ്യം പൂർണ്ണമായും ഉപേക്ഷിച്ച് അറ്റ്ലസ് ഗ്രൂപ്പ്

എണ്‍പതുകളുടെ അവസാനത്തിലാണ് ബാങ്ക് ഉദ്യോഗ്യം പൂർണ്ണമായും ഉപേക്ഷിച്ച് അറ്റ്ലസ് ഗ്രൂപ്പെന്ന ജല്ലറി ഗ്രൂപ്പിന് തുടക്കമിടുന്നത്. ബിസിനസ് മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കേയാണ് കുവൈത്തില്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖില്‍ അക്രമം ഉണ്ടാവുന്നത്. ഇതോടെ അദ്ദേഹം ബിസിനസ് ദുബായിലേക്ക് മാറ്റി. യഥാർത്ഥത്തില്‍ അറ്റ്ലസ് ഗ്രൂപ്പിന്റെ കുതിച്ചുചാട്ടമായിരുന്നു പിന്നീട് കണ്ടത്.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവൈത്ത്, സൗദി

അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ അൻപതോളം ശാഖകളുണ്ടായിരുന്നു. പന്ത്രണ്ടോളം ഷോറൂമുകള്‍ യു എ ഇയില്‍ മാത്രം പ്രവർത്തിച്ചു. 'ജനകോടികളുടെ വിശ്വസ്തസ്ഥാപനം ' എന്ന പരസ്യവാക്യത്തിലൂടെയാണ് അദ്ദേഹം നാട്ടില്‍ കൂടുതല്‍ ജനകീയനാവുന്നത്. നാട്ടിലും ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഗൾഫിലെയും ഇന്ത്യയിലെയും

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഗൾഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ വായ്പ ഉറപ്പു നൽകിയിരുന്ന രണ്ട് ബാങ്കുകൾ പൊടുന്നനെ വായ്പ നിഷേധിച്ചതോടെ ബിസിനസ് ആകെ താളം തെറ്റുകയും കേസുകള്‍ വരികയുമായിരുന്നു. തന്നെ ചതിച്ചവർ ആരെന്ന ബോധ്യം രാമചന്ദ്രന് ഉണ്ടായിരുന്നെങ്കിലും ആ പേരുകള്‍ വ്യക്തമാക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല.

ദുബായ് അവീറിലെ ജയിലില്‍ 2015 മുതല്‍ 2018 വരെ

ദുബായ് അവീറിലെ ജയിലില്‍ 2015 മുതല്‍ 2018 വരെയായിരുന്നു ജയില്‍ വാസം. ഏകാന്ത തടവായിരുന്നു അദ്ദേഹത്തിന് വിധിച്ചത്. ഇതാണ് അദ്ദേഹത്തെ ഏറെ തളർത്തിയതും. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്ക്കേണ്ടി വന്ന സമയം എന്നായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍ ഇതേക്കുറിച്ച് പിന്നീട് വ്യക്തമാക്കിയത്. ജയില്‍ മോചിതനായതിന് ശേഷം നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹമുണ്ടായെങ്കിലും അത് പൂർത്തീകരിക്കാന്‍ കഴിയാതെയാണ് അറ്റ്ലസ് രാമചന്ദ്രന്റെ മടക്കം.

വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ

വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ഇന്നലെ, കൗരവർ, വെങ്കലം, ചകോരം തുടങ്ങിയ സിനിമകൾ വിതരണം ചെയ്തത് അദ്ദേഹത്തിന്റെ ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ്. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

English summary
atlas ramachandran: from atlas group start to imprisonment in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X