കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം തട്ടിപ്പ്; പ്രവാസിയുടെ അക്കൗണ്ടില്‍ നിന്നും 30,000 രൂപ കവര്‍ന്നു

പൂക്കോട്ടുംപാടത്തെ എടിഎമ്മില്‍നിന്നാണു പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് വിവരം.

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് പ്രവാസിയുടെ എടിഎം കാര്‍ഡുപയോഗരിച്ച് രണ്ടു തവണയായി 30,000 രൂപ കവര്‍ന്നതായി പരാതി. നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിയുടെ അക്കൗണ്ടില്‍നിന്നാണു പണം നഷ്ടമായത്. ഇയാളുടെ കുടുംബാംഗങ്ങള്‍ സ്ഥിരമായി പണം പിന്‍വലിക്കാറുള്ള പൂക്കോട്ടുംപാടത്തെ എടിഎമ്മില്‍നിന്നാണു പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് വിവരം.

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഹാക്കിങ് നടന്നതായാണ് സൂചന. എടിഎം കാര്‍ഡ് രഹസ്യ നമ്പരും മറ്റും എങ്ങിനെ കവര്‍ച്ചക്കാരന് ലഭിച്ചുവെന്നത് ദുരൂഹമാണ്. വീട്ടുകാരുമായോ അക്കൗണ്ട് ഉടമയുമായോ സംശയകരമായി ആരും ബന്ധപ്പെട്ടിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

atm

അക്കൗണ്ട് ഉടമ വിദേശത്താണ്. ഇയാളുടെ കുടുംബാംഗങ്ങളാണ് എടിഎം കൈകാര്യം ചെയ്യുന്നത്. അക്കൗണ്ട് ഉടമയോട് ഇ മെയില്‍ വഴി പരാതി പരാതി അയയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള അന്വേഷണം വരും ദിവസങ്ങളില്‍ നടക്കും.
English summary
Hi-Tech ATM Robbery In Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X