Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിയുടെ കൈയില്‍ 10000 രൂപ; സംഘത്തില്‍ ആറ് പേര്‍ കൂടി, ഒറ്റപ്പാലത്തും നടി ആക്രമിക്കപ്പെട്ടു

ഇയാള്‍ക്ക് കൈയിലുള്ള പണം വച്ച് അധിക ദൂരം പോകാനാവില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ പണം ലഭിക്കാന്‍ സുനി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കൊച്ചി: പ്രമുഖ മലയാളി നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കേരളം വിട്ടിട്ടില്ലെന്ന് പോലീസ്. ഇയാള്‍ക്ക് കൈയിലുള്ള പണം വച്ച് അധിക ദൂരം പോകാനാവില്ലെന്നാണ് പോലിസ് പറയുന്നത്. കൂടുതല്‍ പണം ലഭിക്കാന്‍ സുനി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതോടെ അമ്പലപ്പുഴ കാക്കാഴത്തെത്തിയ സുനിയും സംഘവും ഇവിടെയുള്ള സുഹൃത്തില്‍ നിന്ന് പണം സംഘടിപ്പിച്ചാണ് യാത്രയായത്. എന്നാല്‍ 10000 രൂപ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചതെന്ന് അന്വേഷണത്തില്‍ പോലിസിന് വ്യക്തമായി. ഈ സംഖ്യകൊണ്ട് സുനിക്കും കൂട്ടുപ്രതികള്‍ക്കും അധിക ദൂരം പോകാനാവില്ല.

ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ തിരിച്ചറിഞ്ഞു

അമ്പലപ്പുഴയില്‍ സുനിയെയും സംഘത്തെയും ഒളിവില്‍കഴിയാന്‍ സഹായിച്ച ചിലരെ പോലീ
സ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതികളാക്കും. ആറ് പേരാണ് സുനിക്ക് വേണ്ട സഹായം ചെയ്തത്. ഇവരെ കേസില്‍ പ്രതികളാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പോലീസ് വളഞ്ഞ വഴിക്ക്

ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പള്ളി നഗര്‍ പരിസരത്തുണ്ടായിരുന്നു സുനി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് പോലിസിന്ന ഇക്കാര്യം ബോധ്യമായത്. നടി ആക്രമിക്കപ്പെട്ട സംഭവം കേസായെന്നും കൂടുതല്‍ പ്രശ്‌നത്തിലേക്ക് നീങ്ങുകയാണെന്നും ബോധ്യമായതോടെ സുനി മൊബൈല്‍ ഓഫ് ചെയ്യുകയായിരുന്നു. ഒരു നിര്‍മാതാവിന്റെ മൊബൈലില്‍ നിന്ന് പോലീസ് വിളിച്ചെങ്കിലും ആളുമാറിയെന്ന് മനസിലാക്കിയ സുനി കട്ട് ചെയ്തു.

അമ്പലപ്പുഴയിലെത്തിയത് ഓട്ടോയില്‍

കേസിലെ മറ്റു പ്രതികളായ വിജേഷും മണികണ്ഠനും സുനിക്കൊപ്പമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ചിലപ്പോള്‍ ഇവര്‍ വേര്‍പ്പിരിഞ്ഞ് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. കൊച്ചി സ്വദേശിയായ നെല്‍സണ്‍ സംഘടിപ്പിച്ചുനല്‍കിയ ഓട്ടോയിലാണ് സുനിയും സംഘവും അമ്പലപ്പുഴയിലെത്തിയത്.

സ്ഥിരം കുറ്റവാളികളില്‍ നിന്ന് സൂചന കിട്ടി

സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ പോലീസ് ചോദ്യം ചെയ്തു. സുനി ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ തിരിച്ചില്‍ നടത്താനാണ് പോലീസിന്റെ നീക്കം. കേസില്‍ നടിയുടെ ഡ്രൈവറടക്കം മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി നാല് പേരെയാണ് പിടികൂടാനുളളത്.

മിക്ക സുഹൃത്തുക്കളും സുനിക്ക് പണം നല്‍കിയില്ല

അമ്പലപ്പുഴയിലുള്ള സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങി സംസ്ഥാനം വിടാനായിരുന്നു സുനിയുടെയും സംഘത്തിന്റെയും ആദ്യ പദ്ധതി. എന്നാല്‍ മിക്ക സുഹൃത്തുക്കളും പണം നല്‍കിയിട്ടില്ലെന്ന് പോലീസിന് മനസിലായി. പലരും കേസില്‍ കുടുങ്ങുമെന്ന് ഭയന്നാണ് പണം നല്‍കാതിരുന്നതെന്ന് പോലീസിനോട് പറഞ്ഞു.

സുനിയുടെ ഒളിത്താവളങ്ങള്‍

ആലപ്പുഴ, കൈനകരി, കോയമ്പത്തൂര്‍, ഗോവ എന്നിവിടങ്ങളില്‍ സുനി ഒളിവില്‍കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ചില സ്ഥലങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്തു. ഈ തിരച്ചിലിനിടെയാണ് രണ്ടുപേരെ പിടികൂടിയത്.

വനിതാ കമ്മീഷന്‍ ഇടപെടുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. സംസ്ഥാന പോലീസ് വിവരം നല്‍കാന്‍ വൈകുകയോ നടപടിയില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്താനും വനിതാ കമ്മീഷന് പദ്ധതിയുണ്ട്.

ജയറാമിന്റെ വെളിപ്പെടുത്തല്‍

അതേസമയം, നടിമാര്‍ വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. നടന്‍ ജയറാമാണ് ഇക്കാര്യം ഒരു ചാനലിലെ പരിപാടിയില്‍ പറഞ്ഞത്. മുമ്പ് സിബി മലയിലിന്റെ സിനിമാ ലൊക്കേഷനിലാണ് ഒരു സംഭവം നടന്നതെന്ന് ജയറാം വിശദീകരിച്ചു.

പീഡനശ്രമം ഇങ്ങനെ

ഒറ്റപ്പാലത്ത് വച്ചായിരുന്നു സംഭവം. രാത്രി പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നുപിടിക്കുകയായിരുന്നു. നിലവിളിച്ച് കാറില്‍ നിന്ന് ഇറങ്ങിയോടിയതുകൊണ്ട് നടി രക്ഷപ്പെട്ടു. സിബി മലയില്‍ പോലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടങ്കിലും നടി കൂട്ടാക്കിയില്ല. പിറ്റേന്ന് ഡ്രൈവറെ പറഞ്ഞുവിടുകയായിരുന്നു.

പീഡനം നിരവധി, പുറത്തുപറയുന്നില്ല

നടിമാര്‍ മുമ്പും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പുറത്ത് പറയാന്‍ മടിക്കുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടവരില്‍ നിന്ന് അക്രമികള്‍ സ്ഥിരമായി ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പള്‍സര്‍ സുനി തന്നെ സമാനമായ സംഭവങ്ങള്‍ മുമ്പും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+