നടിയുടെ പേര് വെളിപ്പെടുത്തി റീമ കല്ലിങ്ങല്‍... റീമ മാത്രമല്ല, നടിയുടെ സഹോദരനും; അജുവിന്റെ ഗതി വരുമോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സമയത്ത് താരങ്ങള്‍ അടക്കമുള്ള പ്രനുഖര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് പോലും പേര് പറഞ്ഞുകൊണ്ടായിരുന്നു.

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് ഇത്തരത്തിലാണ് പ്രതികരിച്ചതെങ്കിലും പിന്നീട് പേര പരസ്യമായി പറയുന്നത് അവസാനിപ്പിച്ചു. അടുത്തിടെ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ നടന്‍ അജു വര്‍ഗ്ഗീസിനെ പോലീസ് ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ റീമ കല്ലിങ്ങലും നടിയുടെ സഹോദരനും കൂടി ആ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. നടിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപത്തിന് താഴെയാണ് പേരുള്ളത്.

പേര് പറയരുത്

പേര് പറയരുത്

ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേര് പറയുന്നത് ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകരമാണ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ അടക്കം തുടക്കത്തില്‍ നടിയുടെ പേരും ഫോട്ടോയും പോലും പ്രസിദ്ധീകരിച്ചിരുന്നു.

പൃഥ്വിരാജ് പോലും

പൃഥ്വിരാജ് പോലും

നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സുഹൃത്തും സിനിമ താരവും ആയ പൃഥ്വിരാജ് അടക്കം അടുത്ത ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത് നടിയുടെ പേരും ചിത്രവും ആയിട്ടായിരുന്നു. അന്ന് അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അജു വര്‍ഗ്ഗീസ് കുടുങ്ങിയത്

അജു വര്‍ഗ്ഗീസ് കുടുങ്ങിയത്

ഇപ്പോള്‍ അജു വര്‍ഗ്ഗീസ് കുടുങ്ങിയതും അതിന്റെ പേരില്‍ തന്നെ ആണ്. ഫേസ്ബുക്കില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ അജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ റീമയും

ഇപ്പോഴിതാ റീമയും

ഇപ്പോള്‍ നടി റീമ കല്ലിങ്ങലും നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുകയാണ്. നടി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിന്റെ ഒടുവിലാണ് പേരുള്ളത്.

റീമ തിരുത്തി

റീമ തിരുത്തി

എന്നാല്‍ സംഗതി ചര്‍ച്ചയായതോടെ റീമ ആ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി. എന്നാല്‍ ഇപ്പോഴും എഡിറ്റ് ഹിസ്റ്ററിയില്‍ പേര് കൃത്യമായി തന്നെ കാണാം.

നടിയുടെ സഹോദരന്‍

നടിയുടെ സഹോദരന്‍

നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിലും ഇതേ അബദ്ധം കടന്നുകൂടിയിട്ടുണ്ട്. രാജേഷും പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്തു. എന്നാല്‍ ഇതേ കുറിച്ച് ഇവരാരും പ്രതികരിച്ചിട്ടില്ല.

കുറിപ്പിലെ പേര്

കുറിപ്പിലെ പേര്

വാര്‍ത്ത കുറിപ്പിന് അടിയില്‍ നടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളെല്ലാം തന്നെ അത് ഒഴിവാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ റീമ അടക്കമുള്ളവര്‍ അക്കാര്യം ശ്രദ്ധിക്കാതെ അത് പോസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Attack Against Actress: Actress' name published in Facebook posts.
Please Wait while comments are loading...