ദിലീപിന്റെ വിധി ഒരുങ്ങിക്കഴിഞ്ഞു; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം... വലിഞ്ഞുമുറുക്കി പോലീസ് ബുദ്ധി

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ദിലീപിന്റെ വിധി തയ്യാർ, കുടുക്കാൻ പൊലീസ് | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം പോലീസ് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും എന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ മാസം ഒന്ന് തികയാന്‍ പോകുന്നു.

  പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

  അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം എന്നായിരുന്നു ചട്ടം. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു അന്വേഷണ സംഘം 90-ാം ദിവസം വരെ കാത്തിരിക്കാന്‍ തീരുമാനിച്ചത്.

  ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

  എന്നാല്‍ അതിന് മുമ്പ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങി. അതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വീണ്ടും നീണ്ടുപോയത്. ഇനി ഏതായാലും ഇക്കാര്യത്തില്‍ ഒരു മാറ്റം ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

  ഒന്നാം പ്രതി?

  ഒന്നാം പ്രതി?

  നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രത്തില്‍ ആരായിരിക്കും ഒന്നാം പ്രതി? നടി ആക്രമിച്ച പള്‍സര്‍ സുനിയോ അതോ ക്വട്ടേഷന്‍ നല്‍കി എന്ന് പോലീസ് പറയുന്ന ദിലീപോ?

  രണ്ട് ദിവസത്തിനുള്ളില്‍

  രണ്ട് ദിവസത്തിനുള്ളില്‍

  ആ സസ്‌പെന്‍സ് പൊളിയാന്‍ ഇനി അധികം സയം വേണ്ടി വരില്ല. രണ്ട ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

  വരിഞ്ഞ് മുറുക്കാന്‍

  വരിഞ്ഞ് മുറുക്കാന്‍

  ദിലീപിനെ ഒരു വിധത്തിലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിധത്തില്‍ ആയിരിക്കും കുറ്റപത്രം സമര്‍പ്പിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. അതിനുള്ള തന്ത്രങ്ങള്‍ എല്ലാം പോലീസ് നേരത്തെ തയ്യാറാക്കിയിരുന്നു.

  കൂറ് മാറിയാലും

  കൂറ് മാറിയാലും

  അതിനിടെ കേസിലെ പ്രധാന സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിപ്പറഞ്ഞത് പോലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാനുള്ള വഴികളും നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്നു എന്നാണ് സൂചന.

  രഹസ്യ മൊഴികള്‍

  രഹസ്യ മൊഴികള്‍

  ഇരുപതില്‍ ഏറെ ആളുകളുടെ രഹസ്യ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സിനിമ താരങ്ങളും ഉണ്ട്. പോലീസിന് നല്‍കി. മൊഴി പിന്നീട് കോടതിയില്‍ മാറ്റിപ്പറയാതിരിക്കാന്‍ വേണ്ടിയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

  കൂറ് മാറിയാല്‍ പ്രതി?

  കൂറ് മാറിയാല്‍ പ്രതി?

  കേസില്‍ കൂറുമാറുന്നവര്‍ക്കെതിരെ കേസ് എടുത്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ഇത്തരത്തില്‍ മൊഴിമാറ്റിപ്പറയാനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്.

  ശാസ്ത്രീയ തെളിവുകള്‍

  ശാസ്ത്രീയ തെളിവുകള്‍

  മൊഴികള്‍ക്കപ്പുറത്തുള്ള ശാസ്ത്രീയ തെളിവുകളും പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് സൂചന. ദിലീപിന്റെ ജാമ്യാപേക്ഷകള്‍ നാല് തവണ തള്ളാനുള്ള കാരണവും ഇതൊക്കെ തന്നെ ആയിരുന്നു.

  പ്രഥമദൃഷ്ട്യാ തെളിവ്

  പ്രഥമദൃഷ്ട്യാ തെളിവ്

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാല്‍ ആ തെളിവ് എന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

  ആരും അറിയാത്ത വിവരങ്ങള്‍

  ആരും അറിയാത്ത വിവരങ്ങള്‍

  നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ കൈവശം ചില രഹസ്യ വിവരങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഒരുപക്ഷേ, വിചാരണ വേളയില്‍ ആ വിവരങ്ങള്‍ പുറത്ത് വന്നേക്കും.

  പുതിയ മാപ്പുസാക്ഷി

  പുതിയ മാപ്പുസാക്ഷി

  കേസില്‍ ഒരാള്‍ കൂടി മാപ്പുസാക്ഷി ആകും എന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ വച്ച് പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാലിനെ കൂടി മാപ്പുസാക്ഷിയാക്കാനാണ് പോലീസ് നീക്കം.

  മൊഴിയെടുത്തു

  മൊഴിയെടുത്തു

  വിപിന്‍ലാലിനെ കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. വിപിന്‍ ലാലിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.

  അതില്‍ കുടുങ്ങി

  അതില്‍ കുടുങ്ങി

  കേസില്‍ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് കോടതി അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

  മൂന്ന് തെളിവുകള്‍

  മൂന്ന് തെളിവുകള്‍

  ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചത് നിര്‍ണായകമായ മൂന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഒന്ന് ഒരു സാക്ഷി മൊഴിയാണെന്നും പറയപ്പെടുന്നുണ്ട്.

  ഇനി ദിവസങ്ങള്‍ മാത്രം

  ഇനി ദിവസങ്ങള്‍ മാത്രം

  എന്തായാലും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി മതിയാകും. ഇതുവരെ പുറത്ത് വരാത്ത വിവരങ്ങളും അതോടെ മറനീക്കി പിറത്ത് വരും.

   ദിലീപ് തിരക്കില്‍

  ദിലീപ് തിരക്കില്‍

  ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് വീണ്ടും സിനിമകളുടെ തിരക്കിലാണ് ഇപ്പോള്‍. കമ്മാര സംഭവത്തിന്റെ ചിത്രീകരണമാണ് ആദ്യം തീര്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

  കുറ്റപത്രം സമര്‍പ്പിച്ചാല്‍

  കുറ്റപത്രം സമര്‍പ്പിച്ചാല്‍

  കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ അധികം വൈകാതെ തന്നെ കേസിന്റെ വിചാരണയും തുടങ്ങും. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

  English summary
  Attack against Actress: Chargesheet will be submitted in two days- Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്