കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസില്‍ പഴിചാരി ദിലീപിന്റെ വക്കീല്‍...എല്ലാം പോലീസ് നിര്‍ദ്ദേശപ്രകാരം? ജാമ്യത്തിന് വേണ്ടി പോരാട്ടം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം നേടിയെടുക്കാന്‍ ഉള്ള കഠിന ശ്രമത്തിലാണ് അഭിഭാഷകന്‍ രാംകുമാര്‍. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ അത് രാംകുമാറിന് വലിയ തിരിച്ചടിയാകും. ജാമ്യം കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് പദ്ധതി. എന്നാല്‍ അവിടെ ഹാജരാവുക രാംജത്ത്മലാനി ആയിരിക്കും എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ കുറ്റവും പോലീസില്‍ ചുമത്തിയാണ് രാംകുമാറിന്റെ നീക്കം. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന് പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് പോലും പോലീസ് ആണ് എന്നാണ് വാദം.

നിലവില്‍ ദിലീപിനെതിരെ ഒരു തെളിവും ഇല്ലെന്നും വാദിക്കുന്നുണ്ട് രാം കുമാര്‍.

ഹൈക്കോടതിയ്ക്ക് മുമ്പേ

ഹൈക്കോടതിയ്ക്ക് മുമ്പേ

ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ്സ് ജുജഡീഷ്യല്‍ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ ജാമ്യത്തിന് വേണ്ടി ദിലീപിന് ജില്ല സെഷന്‍സ് കോടതിയെ സമീപിക്കാമായിരുന്നു.

ഹൈക്കോടതി മതി

ഹൈക്കോടതി മതി

പക്ഷേ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കാതെ ദിലീപ് നേരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുക എളുപ്പമാണ് എന്ന വിലയിരുത്തലില്‍ ആയിരുന്നു ഇത്.

പോലീസിന് കുറ്റം

പോലീസിന് കുറ്റം

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ഈ പരാതി പോലും പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നല്‍കിയതാണ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ വാദിക്കുന്നത്.

അത് സുനി തന്നെ

അത് സുനി തന്നെ

എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരുകാര്യം വ്യക്തമായി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിളിച്ചത് ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ ആയിരുന്നു. ദിലീപിന്റെ പരാതി തന്നെ വ്യാജമാണ് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു.

കണ്ടാല്‍ ഗൂഢാലോചന ആകില്ല

കണ്ടാല്‍ ഗൂഢാലോചന ആകില്ല

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തി എന്ന കാര്യം അഭിഭാഷകന്‍ നിഷേധിക്കുന്നില്ല. ഇനി അങ്ങനെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ പോലും അത് ഗൂഢാലോചനയ്ക്കാണെന്ന് എന്ത് തെളിവാണ് ഉള്ളത് എന്നാണ് ചോദ്യം.

അങ്ങനെയാകണമെങ്കില്‍

അങ്ങനെയാകണമെങ്കില്‍

ഗൂഢാലോചന ആകണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി വേണം എന്നാണ് പ്രതിഭാഗത്തിന്റെ വാദം. കുറ്റം ചെയ്യാനുള്ള മാനസിക ഐക്യം ഉണ്ടെങ്കില്‍ മാത്രമേ അത് ഗൂഢാലോചന ആവുകയുള്ളൂവത്രെ.

എന്താണ് തെളിവ്?

എന്താണ് തെളിവ്?

ഗൂഢാലോചന എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അതിന് തെളിവുകള്‍ ഒന്നും തന്നെ ഇല്ലെന്നാണ് രാംകുമാറിന്റെ വാദം. ഗൂഢാലോചനയ്ക്ക് സാക്ഷികള്‍ ആരും തന്നെ ഇല്ല.

പള്‍സര്‍ സുനി പറഞ്ഞത്

പള്‍സര്‍ സുനി പറഞ്ഞത്

ദിലീപിന് വേണ്ടിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. എന്നാല്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലെന്നും അഭിഭാഷകന്‍ വാദിക്കുന്നു.

സംസാരിച്ചിട്ടില്ല

സംസാരിച്ചിട്ടില്ല

പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ട് പോലും ഇല്ല എന്നാണ് ദിലീപ് പറയുന്നത്. സുനിയുമായി ദിലീപ് സംസാരിച്ചിട്ടില്ല എന്ന വാദമാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയേയും കൂട്ടുപിടിച്ച്

മുഖ്യമന്ത്രിയേയും കൂട്ടുപിടിച്ച്

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശവും ഉദ്ധരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു സംഭവം നടന്ന ഉടന്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

English summary
Attack against actress: Dileep's bail plea in High Court, Adv Ramkumar says no evidence against Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X