സരിതയ്ക്ക് ശേഷം കോണ്‍ഗ്രസ്സിനെ വേട്ടയാടാന്‍ പുതിയ സംഭവം! നടിയുടെ കേസില്‍ കോണ്‍ഗ്രസ് വെള്ളംകുടിക്കും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഇന്നത്തെ രീതിയില്‍ എത്താന്‍ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കുടുങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെയെങ്കില്‍ കേസ് വെറുമൊരു കോണ്‍ഗ്രസ് എംഎല്‍എയില്‍ ഒതുങ്ങിയേക്കില്ല എന്നാണ് സൂചന. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായന്‍മാരിലേക്കും അന്വേഷണം നീണ്ടേക്കും.

ആരോപണ വിധേയനായ എംഎല്‍എ സംഭവം നടന്ന ദിവസം പള്‍സര്‍ സുനിയെ പലതവണ വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത് സത്യമെങ്കില്‍ ഗൂഢാലോചന കേസ് കോണ്‍ഗ്രസ്സിനും വലിയ തലവേദനയാകും എന്ന് ഉറപ്പാണ്.

 ദിലീപിന്റെ സുഹൃത്തായ എംഎല്‍എ

ദിലീപിന്റെ സുഹൃത്തായ എംഎല്‍എ

ദിലീപിന്റെ സുഹൃത്തായ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസില്‍ എംഎല്‍എയുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്.

സുനിയെ വിളിച്ചു

സുനിയെ വിളിച്ചു

നടി ആക്രമിക്കപ്പെട്ട ദിവസം പള്‍സര്‍ സുനിയെ ഈ എംഎല്‍എ പലതവണ വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മംഗളം ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

 സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ

സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ

എന്നാല്‍ നേരിട്ടുള്ള തെളിവുകള്‍ അവശേഷിപ്പിക്കാതെയാണ് എംഎല്‍എ പള്‍സര്‍ സുനിയെ വിളിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ചില വ്യക്തികളുടെ ഫോണുകളാണത്രെ സുനിയെ ബന്ധപ്പെടാന്‍ എംഎല്‍എ ഉപയോഗിച്ചത്.

മൊഴി ലഭിച്ചോ?

മൊഴി ലഭിച്ചോ?

തന്നെ എംഎല്‍എ വിളിച്ച കാര്യം പള്‍സര്‍ സുനി തന്നെ പോലീസിനോട് പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് എംഎല്‍എ തന്നെ ആണ് എന്നതിന് ചില തെളിവുകളും ലഭിച്ചതായി പറയപ്പെടുന്നു.

എംഎല്‍എ സമ്മതിച്ചില്ല

എംഎല്‍എ സമ്മതിച്ചില്ല

എന്നാല്‍ പള്‍സര്‍ സുനിയെ നേരിട്ട് വിളിച്ചു എന്ന ാരോപണം എംഎല്‍എ ഇതുവരെ സമ്മതിച്ചിട്ടില്ല എന്നാണ് വിവരം. ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപും എംഎല്‍എയും

ദിലീപും എംഎല്‍എയും

ഈ എംഎല്‍എയും ദിലീപും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് പറയപ്പെടുന്നത്. ഇവര്‍ തമ്മില്‍ ചില റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ആരോപണം ഉണ്ട്.

കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

ദിലീപിനെതിരെ ആരോപണങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കവേ ഈ എംഎല്‍എയും ദിലീപും തമ്മില്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

 ബാല്യകാല സുഹൃത്തുക്കള്‍

ബാല്യകാല സുഹൃത്തുക്കള്‍

ദിലീപുമായി നടത്തിയ കൂടിക്കാഴ്ചയെ എംഎല്‍എ പിന്നീട് ന്യായീകരിക്കുകയും ചെയ്തു. തങ്ങള്‍ ബാല്യകാല സുഹൃത്തുക്കളാണ് എന്നായിരുന്നു വിശദീകരണം.

ഉന്നതരും കുടുങ്ങുമോ?

ഉന്നതരും കുടുങ്ങുമോ?

ആരോപണ വിധേയനായ എംഎല്‍എയും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാവും തമ്മില്‍ അടുത്ത ബന്ധമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധാപൂര്‍വ്വം ആണ് പോലീസ് ഈ വിഷയത്തില്‍ ഇടപെടുന്നത്.

 സരിത കേസ് പോലെ

സരിത കേസ് പോലെ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്സിന് ഏറ്റവും അധികം തിരിച്ചടി നല്‍കിയത് സരിത കേസ് ആയിരുന്നു. അതുപോലെ തന്നെ ഈ കേസും കോണ്‍ഗ്രസ്സിന് തലവേദനയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

English summary
Attack against actress: Congress MLA called Pulsar Suni so many time- Report
Please Wait while comments are loading...