ദിലീപ് ആകെ തകര്‍ന്നു? കാവ്യയും മകളും കാണാന്‍ വരേണ്ടെന്ന്; ദിലീപിന് കന്യാസ്ത്രീയുടെ കൗണ്‍സിലിങ്ങും..

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലാലായ ദിലീപിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ അപ്പുണ്ണിയുടെ മൊഴി കൂടി പുറത്ത് വന്നപ്പോള്‍ ദിലീപ് മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് എന്നാണ് സൂചനകള്‍.

അതിനിടെ ദിലീപ് ജയിലില്‍ വച്ച് കൗണ്‍സിലിങ്ങിന് വിധേയനായതായും റിപ്പോര്‍ട്ടുകളുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്‍ അറസ്റ്റിലായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം ദിലീപിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട് എന്നാണ് സുചനകള്‍.

ജയിലില്‍ തന്നെ

ജയിലില്‍ തന്നെ

നടി ആക്രമിക്കപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിന് തുടര്‍ന്ന് ദിലീപ് ജയിലില്‍ തന്നെ കഴിയുകയാണ്. ജാമ്യത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപ് തളര്‍ന്നു

ദിലീപ് തളര്‍ന്നു

കേസില്‍ അകത്തായ ദിലീപ് ഇപ്പോള്‍ മാനസികമായി ആകെ തളര്‍ന്ന അവസ്ഥയിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കടുത്ത മാനസിക സംഘര്‍ഷം ആണത്രെ ദിലീപ് അനുഭവിക്കുന്നത്.

അപ്പുണ്ണിയുടെ ചതി?

അപ്പുണ്ണിയുടെ ചതി?

മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ ആയ അപ്പുണ്ണി പോലീസിന് നല്‍കിയ മൊഴിയെ കുറിച്ചും ജയിലില്‍ വച്ച് ദിലീപ് അറിഞ്ഞിട്ടുണ്ട്. ദിലീപ് പറഞ്ഞിട്ടാണ് പള്‍സര്‍ സുനിയോട് സംസാരിച്ചത് എന്നാണ് അപ്പുണ്ണി പറഞ്ഞത്. അപ്പുണ്ണിയുടെ മൊഴി ദിലീപിനെ ഞെട്ടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാവ്യ കൂടി അറസ്റ്റിലായാല്‍

കാവ്യ കൂടി അറസ്റ്റിലായാല്‍

ഇതൊന്നും കൂടാതെയാണ് കാവ്യയുടെ അറസ്റ്റ് എന്ന ഭയം. പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യയും ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. കാവ്യ കൂടി അറസ്റ്റിലാകുമോ എന്ന ഭയവും ദിലീപിനെ വേട്ടയാടുന്നുണ്ട്.

ആരും കാണാന്‍ വരേണ്ട

ആരും കാണാന്‍ വരേണ്ട

ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കൊന്നും ഇല്ല. എന്നാല്‍ കാവ്യയും മകള്‍ മീനാക്ഷിയും തന്നെ കാണാന്‍ ജയിലിലേക്ക് വരേണ്ടെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കാവ്യയോ മകളോ ഇതുവരെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ല.

കൗണ്‍സിലിങ്ങ്

കൗണ്‍സിലിങ്ങ്

കടുത്ത മാനിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ട ദിലീപിനെ കൗണ്‍സിലിങ്ങിന് വിധേയനയാക്കി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ തന്നെ ആയിരുന്നത്രെ ഇത്.

കന്യാസ്ത്രീയുടെ നേതൃത്വത്തില്‍

കന്യാസ്ത്രീയുടെ നേതൃത്വത്തില്‍

ജയില്‍ പുള്ളികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കാന്‍ ഒരു കന്യാസ്ത്രീ എല്ലാ ആഴ്ചയും ആലുവ ജയില്‍ സന്ദര്‍ശിക്കാറുണ്ട്. ഇവര്‍ തന്നെയാണ് ദിലീപിനേയും കൗണ്‍സിങ്ങിന് വിധേയനാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗയും വായനയും

യോഗയും വായനയും

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കൗണ്‍സിലര്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. യോഗ ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കാനും ആണത്രെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ജയില്‍ പുള്ളികളോട് അടുത്ത ദിലീപ്

ജയില്‍ പുള്ളികളോട് അടുത്ത ദിലീപ്

ആലുവ ജയിലില്‍ ദിലീപ് ആദ്യ ദിവസങ്ങളില്‍ അത്രയ്ക്ക് പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ല. സഹതടവുകാരോട് നല്ല ബന്ധവും പുലര്‍ത്തിയിരുന്നു. എന്നാല്‍ അപ്പുണ്ണിയുടെ മൊഴിയും കാവ്യയെ സംബന്ധിച്ച ആശങ്കകളും ആണ് ഇപ്പോള്‍ ദിലീപിനെ വേട്ടയാടുന്നത്.

പ്രത്യേക പരിഗണന

പ്രത്യേക പരിഗണന

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയാണ് കിട്ടുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു സഹായി ഉണ്ടെന്നും കുളിക്കാനും ഭക്ഷണം കഴിക്കാനും പ്രത്യേക സൗകര്യം ഉണ്ടായിരുന്നു എന്നും ഒക്കെ ആയിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതെല്ലാം വെറും കഥകള്‍ ആണ് എന്നായിരുന്നു ജയില്‍ ഡിജിപിയുടെ പ്രതികരണം.

English summary
Attack Against Actress: Dileep faces severe mental pressure in Jail -Report
Please Wait while comments are loading...