ദിലീപിന്റെ 'ആദ്യഭാര്യ' ഇപ്പോള്‍ ഗള്‍ഫില്‍? മഞ്ജുവുമായി അടുത്തപ്പോള്‍ അവരെ ഒഴിവാക്കിയത് ഇങ്ങനെയെന്ന്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തന്നെയാണ്.  അത് സത്യമാണെങ്കിൽ ഇത്രയും കാലം അത് എങ്ങനെ മൂടിവയ്ക്കപ്പെട്ടു എന്നതാണ് ശരിക്കും ഞെട്ടിപ്പിക്കുന്ന കാര്യം.

ആരാണ് ആ യുവതി എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അവര്‍ ഇപ്പോള്‍ എവിടെയാണ്?

ദിലീപിന്റെ ആദ്യഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണ് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. മനോരമ ന്യൂസ് ആണ് ഈ വാര്‍ത്തയും പുറത്ത് വിട്ടിരിക്കുന്നത്. അന്ന് നടന്ന സംഭവങ്ങളെ കുറിച്ചുള്ള ചില സൂചനകളും പുറത്ത് വന്നുതുടങ്ങി.

 ആരാണ് ആ സ്ത്രീ

ആരാണ് ആ സ്ത്രീ

ദിലീപിന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയെ ആണ് ആദ്യം വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും പ്രണയ വിവാഹം ആയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ

അവര്‍ എവിടെപ്പോയി

അവര്‍ എവിടെപ്പോയി

ആ ബന്ധം തുടര്‍ന്നില്ലെങ്കിലും അവര്‍ ഇപ്പോള്‍ എവിടെയുണ്ട് എന്നത് നിര്‍ണായകമായ ചോദ്യമാണ്. ആ സ്ത്രീ ഇപ്പോള്‍ ഗള്‍ഫിലാണ് ഉള്ളത് എന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

മൊഴിയെടുക്കാന്‍ ശ്രമം

മൊഴിയെടുക്കാന്‍ ശ്രമം

ദിലിപിന്റെ ആദ്യ ഭാര്യയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സാധിച്ചിട്ടില്ല എന്നാണ് സൂചന.

പോലീസ് നേരത്തേ അറിഞ്ഞു

പോലീസ് നേരത്തേ അറിഞ്ഞു

ദിലീപിന്റെ ആദ്യ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് നേരത്തേ തന്നെ ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സ്ത്രീയെ ബന്ധപ്പെടാനും പോലീസ് ശ്രമിച്ചിരുന്നത്രെ.

പലര്‍ക്കും അറിയാം

പലര്‍ക്കും അറിയാം

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പലര്‍ക്കും ഈ വിവരം അറിയാമായിരുന്നു എന്നാണ് സൂചന. പോലീസ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

ആലുവയിലെ രജിസ്ട്രാര്‍ ഓഫീസ്

ആലുവയിലെ രജിസ്ട്രാര്‍ ഓഫീസ്

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ആ വിവാഹം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരാണ് അന്ന് സാക്ഷികളായി ഒപ്പിട്ടത് എന്നും സൂചനകളുണ്ട്.

അബി ആണോ ഒരു സാക്ഷി?

അബി ആണോ ഒരു സാക്ഷി?

മിമിക്രി താരം അബിയായിരുന്നു സാക്ഷികളിൽ ഒരാൾ എന്ന രീതിയിയിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അബി തന്നെ അക്കാര്യം നിഷേധിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരെ തന്നെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അബി വ്യക്തമാക്കിയിട്ടുണ്ട്.

ആ ബന്ധം വേര്‍പെടുത്തിയത്....

ആ ബന്ധം വേര്‍പെടുത്തിയത്....

ആദ്യ വിവാഹം ഒഴിവാക്കാന്‍ ഇടപെട്ടത് ദിലീപിന്റെ അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിട്ടായിരുന്നത്രെ അവര്‍ ആ വിവാഹ ബന്ധം ഒഴിവാക്കിയെടുത്തത്.

ദിലീപ് പ്രണയത്തിലാപ്പോള്‍

ദിലീപ് പ്രണയത്തിലാപ്പോള്‍

ആദ്യ വിവാഹവും പ്രണയ വിവാഹം ആയിരുന്നു എന്നാണ് മംഗളം ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. പിന്നീട് ദിലീപ് സിനിമയില്‍ എത്തിയതിന് ശേഷം മഞ്ജു വാര്യരുമായി പ്രണയത്തില്‍ ആവുകയായിരുന്നത്രെ. ഇതേ തുടര്‍ന്നായിരുന്നു ആദ്യത്തെ വിവാഹ ബന്ധം ഉപേക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രേഖ റദ്ദാക്കി

രേഖ റദ്ദാക്കി

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ സെപ്ഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നത്രെ അന്ന് വിവാഹം നടന്നത്. പിന്നീട് ഉഭയകക്ഷി സമ്മതത്തോടെ ആ രേഖ റദ്ദാക്കുകയായിരുന്നു എന്നാണ് സൂചന.

സ്ഥിരീകരിക്കാന്‍ അത് കിട്ടണം

സ്ഥിരീകരിക്കാന്‍ അത് കിട്ടണം

ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ആലുവ രജിസ്ട്രാര്‍ ഓഫീസിലെ പഴയ രേഖകള്‍ പരിശോധിക്കണം. അതിനുള്ള നീക്കത്തിലാണ് പോലീസ് ഇപ്പോള്‍.

Dileep's First Wife Was Not Manju Warrier
കേസുമായി എന്ത് ബന്ധം?

കേസുമായി എന്ത് ബന്ധം?

ദിലീപ് ആദ്യം വിവാഹം കഴിച്ചും ഈ കേസും തമ്മില്‍ നേരിട്ട ബന്ധം ഒന്നും ഇല്ല. എന്നാല്‍ മഞ്ജുവുമായുള്ള വിവാഹ ബന്ധം തകരാനുള്ള കാരണം എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ ഒരുപക്ഷേ ഇതുകൂടി ചേര്‍ക്കപ്പെട്ടേക്കും.

English summary
Attack Against Actress: Dileep's first wife is now in a Gulf Country- Report.
Please Wait while comments are loading...