മമ്മൂട്ടിയുടെ തലയില്‍ ഇടരുത്, പള്‍സറിനെ അറിയില്ല, പിന്നില്‍ മഞ്ജുവാണോ എന്ന് അറിയില്ല: ദിലീപ്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ തുടക്കം മുതലേ പലരും ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിന് ഇതിനെതിരെ പരസ്യമായി രംഗത്ത് വരേണ്ടിയും വന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. പള്‍സര്‍ സുനിയുടേത് എന്ന പേരില്‍ പുറത്ത് വന്ന കത്തും, ദിലീപിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണവും എല്ലാം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്.

പള്‍സര്‍ സുനി എന്ന ഒരാളെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് ദിലീപ് വെളിപ്പെടുത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഈ വിഷയത്തില്‍ വലിച്ചിഴക്കുന്നതിനേയും ദിലീപ് എതിര്‍ക്കുന്നുണ്ട്. മറുനാടന്‍ മലയാളിക്ക് നല്‍കി. അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്.

പള്‍സര്‍ സുനിയെ കണ്ടിട്ടേയില്ല

പള്‍സര്‍ സുനിയെ കണ്ടിട്ടേയില്ല

തന്റെ ജീവിതത്തില്‍ പള്‍സര്‍ സുനി എന്ന ആളെ കണ്ടിട്ടേയില്ലെന്നാണ് ദിലീപ് പറയുന്നത്. പിന്നെങ്ങനെയാണ് അയാളുമായി ബന്ധമുണ്ടാകുന്നത് എന്നാണ് ദിലീപിന്റെ ചോദ്യം. പള്‍സര്‍ സുനിയുമായി ഒരു ഇടപാടും ഇല്ല എന്നത് തനിക്ക് നൂറ് ശതമാനം ബോധ്യമുള്ള കാര്യമാണെന്നും ദിലീപ് പറയുന്നുണ്ട്.

അഡ്രസ്സ് ചോദിച്ച് പോസ് ചെയ്യാന്‍ പറ്റുമോ

അഡ്രസ്സ് ചോദിച്ച് പോസ് ചെയ്യാന്‍ പറ്റുമോ

ഒരുപാട് പേര്‍ ഓരോ ദിവസവും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അവരെയെല്ലാം അറിയണം എന്നുണ്ടോ? ഫോട്ടോ എടുക്കാന്‍ വരുന്നവരോട് ആരാണെന്ന് ചോദിച്ചും അഡ്രസ്സ് ചോദിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറ്റുമോ എന്നാണ് ദിലീപിന്റെ ചോദ്യം.

പിന്നില്‍ മഞ്ജു വാര്യരോ?

പിന്നില്‍ മഞ്ജു വാര്യരോ?

ദിലീപിനെതിരെയുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ മഞ്ജു വാര്യര്‍ ആണോ എന്ന ചോദ്യവും അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അത് തനിക്ക് അറിയില്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.

വാര്‍ത്തകള്‍ സജീവം

വാര്‍ത്തകള്‍ സജീവം

ഇപ്പോഴത്തെ പല പ്രശ്‌നങ്ങള്‍ക്കും പിറകില്‍ മഞ്ജു വാര്യര്‍ ആണ് എന്ന രീതിയില്‍ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആയിരുന്നു ഇങ്ങനെ ഒരു ചോദ്യം.

മമ്മൂട്ടിയുടെ പേരും വലിച്ചിഴച്ചു

മമ്മൂട്ടിയുടെ പേരും വലിച്ചിഴച്ചു

അതിനിടയില്‍ മമ്മൂട്ടിയുടെ പേരും ഈ വിവാദത്തില്‍ വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ഇന്നസെന്റും ദിലീപും ചേര്‍ന്ന് മമ്മൂട്ടിയെ പോയി കണ്ടു എന്നും മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചാണ് ആദ്യഘട്ടത്തില്‍ ദിലീപ് ടാര്‍ജറ്റ് ചെയ്യപ്പെടാതിരുന്നത് എന്നായിരുന്നു പ്രചാരണം.

മമ്മൂക്കയെ വലിച്ചിഴക്കരുത്

മമ്മൂക്കയെ വലിച്ചിഴക്കരുത്

താന്‍ മമ്മൂട്ടിയെ കണ്ടിട്ട് തന്നെ നാളുകള്‍ ഏറെ ആയി എന്നും ആ മനുഷ്യന്റെ തലയിലേക്ക് ഒന്നും വെറുതേ എടുത്തിടരുതേ എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി. മമ്മൂട്ടിയെ വെറുതേ വിടണം എന്നും ദിലീപ് പറയുന്നുണ്ട്.

കത്തിന്റെ സത്യാവസ്ഥ

കത്തിന്റെ സത്യാവസ്ഥ

പള്‍സര്‍ സുനി എഴുതിയത് എന്ന് പറയുന്ന കത്ത് എവിടെ നിന്ന് വന്നതാണെന്നോ ആര് എഴുതിയതാണെന്നോ അറിയില്ല എന്നും ദിലീപ് പറയുന്നുണ്ട്. അതുകൊണ്ടാണ് കത്ത് പോലീസിന് കൈമാറിയത്. ജയിലിന്റെ സീല് പുറത്ത് നിന്ന് ഉണ്ടാക്കിയതാണോ എന്ന് അറിയില്ലല്ലോ എന്നും ദിലീപ് പറയുന്നുണ്ട്.

കത്ത് കൊടുത്തതും താന്‍ തന്നെ!

കത്ത് കൊടുത്തതും താന്‍ തന്നെ!

തനിക്ക് ലഭിച്ച കത്ത് ഡിജിപിക്ക് കൈമാറിയത് താന്‍ തന്നെയാണ്. പക്ഷേ മാധ്യമങ്ങള്‍ ഇപ്പോള്‍ അവര്‍ കണ്ടിപിടിച്ചു എന്ന രീതിയില്‍ ആണ് ഇത് പ്രചരിപ്പിക്കുന്നത്- മറ്റൊരു ചോദ്യത്തിന് ദിലീപ് നല്‍കിയ ഇത്തരം ഇങ്ങനെ ആയിരുന്നു.

അമ്മയുടെ യോഗത്തില്‍

അമ്മയുടെ യോഗത്തില്‍

അടുത്ത ദിവസങ്ങളില്‍ താര സംഘടനയായ അമ്മയുടെ യോഗം നടക്കുകയാണ്. ആ യോഗത്തില്‍ പിന്തുണ ആവശ്യപ്പെടുമോ എന്ന ചോദ്യവും അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. സത്യത്തിനും ന്യായത്തിനും വേണ്ടി സംസാരിക്കുമ്പോള്‍ എന്താണ് പിന്തുണ ആവശ്യപ്പെടുന്നത് എന്ന ന്യായമാണ് ദിലീപിന് ഇക്കാര്യത്തില്‍ ഉള്ളത്.

ആര്‍ക്കും ഈ ഗതി വരരുത്

ആര്‍ക്കും ഈ ഗതി വരരുത്

ആര്‍ക്കും തന്റേത് പോലെ ഒരു ഗതി വരരുതെന്നും ദിലീപ് പറയുന്നുണ്ട്. ദിലീപ് എന്ന നടനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വ്യക്തിയല്ല അവിടെ ഇല്ലാകാന്‍ പോകുന്നത് എന്ന് ഓര്‍മവേണം എന്നും മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറയുന്നുണ്ട്.

English summary
Attack Against actress: Dileep says about Manju Warrier, Mammootty and Pulsar Suni in an online interview.
Please Wait while comments are loading...